കൊച്ചി∙ നഗരസഭയുടെയും വിവിധ മുൻസിപ്പാലിറ്റികളുടെയും മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്ന തരത്തിൽ ബ്രഹ്മപുരം മാസ്റ്റർ പ്ലാനിൽ ഭേദഗതി വരുത്തുമെന്ന് മേയർ അഡ്വ.വി കെ മിനിമോൾ. ഡെപ്യുട്ടി മേയർ ദീപക് ജോയ്ക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർക്കുമൊപ്പം ബ്രഹ്മപുരം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ.
ബ്രഹ്മപുരത്തെ കുറിച്ച് പുറത്ത് പ്രചരിപ്പിച്ചതല്ല വാസ്തവമെന്നും യാഥാർഥ്യം മറ്റൊന്നാണെന്നും പറഞ്ഞ മേയറും സംഘവും ബ്രഹ്മപുരത്തിന്റെ യഥാർഥ മുഖം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട
സാചര്യമാണെന്ന് മേയർ ചൂണ്ടിക്കാട്ടി.
ബയോമൈനിങ് നടത്തി വീണ്ടെടുത്തു എന്ന പറഞ്ഞ 104 ഏക്കർ സ്ഥലം നിലവിൽ പുഴയിൽ മുങ്ങിയ സ്ഥിതിയാണ്. ക്രിക്കറ്റ് പിച്ച് നിർമിച്ചു എന്ന് പ്രചരിപ്പിച്ച സ്ഥലം മണ്ണിട്ട് നികത്തി വീണ്ടെടുക്കേണ്ട
സ്ഥിതിയാണ്. ബ്രഹ്മപുരം പ്ലാന്റിൽ തീപിടുത്തത്തിന് ശേഷം മാലിന്യങ്ങൾ ഒരു പ്രോസസിംഗും നടത്താതെ കൂട്ടിയിട്ടതിനാൽ പ്ലാസ്റ്റിക് മലയേക്കാൾ വലിയ മല രൂപപ്പെട്ടു.
പഴയ ഓഫീസ് കെട്ടിടവും രണ്ട് വേയ് ബ്രിഡ്ജ് അടക്കം ഏക്കറുകണക്കിന് സ്ഥലത്ത് ഭക്ഷണ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്ന് മേയർ മാധ്യമങ്ങളെ ബോധ്യപ്പെടുത്തി. ഇവിടങ്ങളിൽ ചെളിയും മാലിന്യങ്ങളും പ്ലാസ്റ്റിക്കും കൂടിക്കലർന്ന് മാലിന്യ മലയായി രൂപപ്പെട്ടു.ബിപിസിഎൽ സഹകരണത്തോടെ സ്ഥാപിച്ച സിബിജി പ്ലാന്റ് മാത്രമാണ് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത്.
ബ്രഹ്മപുരത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ പദ്ധതി നടപ്പാക്കേണ്ടി വരും.
പുതിയ ഭരണസമിതിക്ക് കൈമാറിയപ്പോൾ എല്ലാം ഭംഗിയായിരുന്നു എന്ന പ്രചാരണം ഒഴിവാക്കാൻ വേണ്ടിയാണു മാധ്യമങ്ങളെയടക്കം യാഥാർഥ്യം ബോധ്യപ്പെടുത്തുന്നതെന്നും മേയർ പറഞ്ഞു. ബയോമൈനിങ് പൂർത്തീകരിച്ചു എന്ന് മുൻ ഭരണസമിതി അവകാശവാദം ഉന്നയിക്കുമ്പോഴും രണ്ടര ലക്ഷം ടണ്ണോളം ഇനിയും പൂർത്തീകരിക്കാനുണ്ട്.
പഴയ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണിത്. ഇത് പ്രോസസ് ചെയ്യാൻ സർക്കാർ സഹായമടക്കം ആവശ്യമായി വരും.
സെപ്റ്റേജ് ടാങ്കും പുതുതായി നിർമിക്കേണ്ടി വരും.
ബ്രഹ്മപുരം വിഷയത്തിൽ രാഷ്ട്രീയ ആരോപണങ്ങൾക്കോ പകപോക്കലിനോ ഇല്ല, ബ്രഹ്മപുരത്തിന്റെ യഥാർഥ സ്ഥിതി മനസിലാക്കി എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടി വരുമെന്നും മേയർ പറഞ്ഞു. മാസ്റ്റർ പലനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മേയർ പറഞ്ഞു.
മേയർ അഡ്വ.വി കെ മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഷാകൃത സുരേഷ് ബാബു, സീന ടീച്ചർ, ടി കെ അഷ്റഫ്, കെ എ മനാഫ്, ജെസ്മി ജെറാൾഡ്, നഗരസഭ സെക്രട്ടറി പി. എസ് ഷിബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ സംഘമനു ബ്രഹ്മപുരം സന്ദർശിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

