പൂച്ചാക്കൽ ∙ ചേർത്തല – അരൂക്കുറ്റി റോഡിൽ മാക്കേക്കവലക്ക് തെക്ക് ജപ്പാൻ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയ സ്ഥലത്ത് അറ്റകുറ്റപ്പണി തുടങ്ങി. പൊട്ടിയ പൈപ് ഭാഗം മാറ്റി പുതിയത് ഘടിപ്പിക്കുന്ന ജോലികൾ ഇന്നു തുടങ്ങിയേക്കും.
പൊട്ടൽ പരിഹരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ചേർത്തല നഗരസഭയിലും പള്ളിപ്പുറം, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലും 16 വരെ ശുദ്ധജല വിതരണം മുടങ്ങുമെന്നാണ് ജല അതോറിറ്റി അറിയിച്ചിട്ടുള്ളത്.
തിങ്കളാഴ്ച വൈകിട്ടാണ് ഇവിടെ പൈപ്പ് പൊട്ടിയത്. പൈപ് പൊട്ടിയ സ്ഥലം കുഴിയെടുക്കാൻ ബുദ്ധിമുട്ടുള്ള മേഖലയാണ്.
അവിടെ തന്നെ മറ്റു കണക്ഷൻ പൈപ്പുകളും പോകുന്നതാണ് കാരണം. പൊട്ടിയ പൈപ്പിൽ ഉണ്ടായിരുന്ന വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുന്ന ജോലികൾ പുരോഗമിക്കുകയാണ്.
വെള്ളം മുഴുവനായും പുറത്തേക്ക് പോയാൽ മാത്രമേ ലാമിനേഷൻ ജോലികൾ തുടങ്ങാൻ കഴിയൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

