കൂത്താട്ടുകുളം ∙ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത സഞ്ചാരം തുടരുന്നു. സ്വകാര്യ വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ കയറുന്നത് നിരോധിച്ച് നഗരസഭ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ പാർക്കു ചെയ്യുന്ന സ്ഥിതിയാണ്. ബസുകൾക്കിടയിലൂടെ അലക്ഷ്യമായി ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ നിരന്തരം ചീറിപ്പായുന്നത് അപകട ഭീഷണി ഉയർത്തുന്നു.
ബസുകൾ പിന്നോട്ടെടുക്കുമ്പോഴും മറ്റും അപ്രതീക്ഷിതമായി എത്തുന്ന സ്വകാര്യ വാഹനങ്ങളിൽ ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
ബസിൽ നിന്നിറങ്ങി നടക്കുന്ന യാത്രക്കാർക്കും സ്വകാര്യ വാഹനങ്ങൾ ഭീഷണിയാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്. ബസ് സ്റ്റാൻഡിലെ ഇരിപ്പിടങ്ങൾ മിക്കതും തകർന്ന നിലയിലാണ്.
സ്റ്റാൻഡിന്റെ പരിസരത്ത് ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്. സ്റ്റാൻഡിൽ തെരുവുനായ് ശല്യവും രൂക്ഷമാണ്.
രാത്രി ആവശ്യത്തിന് വെളിച്ചമില്ലാത്ത സ്ഥിതിയുമുണ്ട്. അതിഥി തൊഴിലാളികൾ വൈകിട്ട് ഇവിടെ കൂട്ടം കൂടുന്നതും ഇവർ തമ്മിലുള്ള സംഘർഷങ്ങളും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

