തൃപ്പൂണിത്തുറ ∙ കണ്ടനാട് പാടശേഖരത്തിലെ കാറ്റിലാടുന്ന നെൽക്കതിരുകൾ കൊയ്ത്തിന് പാകമായി. നൂറുമേനി വിളഞ്ഞ പാടം കാണാൻ നാട്ടുകാരും കൃഷിക്കാരും ഒത്തുകൂടുമ്പോൾ എല്ലാവരുടെയും കണ്ണുകൾ തിരയുന്നത് ഒരാളെയാണ്; മലയാളത്തിന്റെ പ്രിയപ്പെട്ട
ചലച്ചിത്രകാരൻ ശ്രീനിവാസനെ.
വിളവെടുപ്പിന്റെ ആവേശം കാണാൻ അദ്ദേഹമില്ല. വർഷങ്ങൾക്ക് മുൻപ് 2 ഏക്കറിൽ ശ്രീനിവാസൻ വിത്തിട്ടു തുടങ്ങിയ കൃഷിയാണിത്.
60 ഏക്കറിലാണ് ഇത്തവണത്തെ കൃഷിയിറക്കിയത്. ശാരീരിക അസ്വസ്ഥതകൾ കാരണം ശ്രീനിവാസനു സെപ്റ്റംബറിലെ വിത ഉത്സവത്തിന് വരാൻ കഴിഞ്ഞില്ല.
എന്നാൽ അച്ഛന്റെ ആഗ്രഹം മുടങ്ങാതിരിക്കാൻ മകൻ ധ്യാൻ ശ്രീനിവാസനെത്തി.
നാട്ടുകാരും കർഷകരുമായ മനു ഫിലിപ് തുകലൻ , സാജു കുര്യൻ എന്നിവർക്കൊപ്പം ധ്യാൻ വിത ഉത്സവം പൂർത്തിയാക്കി. ഉമ നെൽവിത്തുകളാണ് വിതച്ചത്.
അടുത്തയാഴ്ച കൊയ്ത്തുത്സവം നടക്കുമ്പോൾ, ശ്രീനിവാസനോടുള്ള ആദരസൂചകമായി പാടശേഖരത്തിനരികെ അദ്ദേഹത്തിന്റെ ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കാനാണ് കർഷകരുടെ തീരുമാനം. ശ്രീനിവാസൻ പണം മുടക്കി നവീകരിച്ച കുളക്കരയിൽ, പാടത്തേക്ക് നോക്കി നിൽക്കുന്ന രൂപത്തിൽ പ്രതിമ സ്ഥാപിക്കുമെന്ന് മനു ഫിലിപ് പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

