കണ്ണൂർ∙ ‘‘ ഇതൊന്നും ഉദ്യോഗസ്ഥർ കാണുന്നില്ലേ.. ഇനിയും എത്രകാലം ഈ കുഴിയിൽ ചാടി വാഹനമോടിക്കണം..
വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് ആരു നഷ്ടം തരും..’’. പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിനു മുകളിൽ ഒരു നിമിഷം നിന്നാൽ ഡ്രൈവർമാരുടെ രോഷം കേൾക്കാം.
പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റ് തകർന്നിടത്തുള്ള കുഴിയിൽ വീഴുന്ന ഏതു വാഹനത്തിന്റെ ഡ്രൈവറും ഉദ്യോഗസ്ഥരെ ചീത്തവിളിച്ചുപോകും. മാസങ്ങളായുള്ള ദുരിതയാത്രയ്ക്ക് ഇനിയും ശാശ്വതപരിഹാരം കാണാതെ വിദഗ്ധസംഘത്തിന്റെ പഠനത്തിനു കാത്തിരിക്കുകയാണ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെഎസ്ടിപി) ടീം.ഉദ്ഘാടനം കഴിഞ്ഞ് കുറച്ചുകാലം മാത്രമേ കെഎസ്ടിപിയുടെ താവം, പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലൂടെ സുഗമമായ യാത്രയുണ്ടായിട്ടുള്ളൂ.
ശേഷമെല്ലാം ദുരിതയാത്രയായിരുന്നു.
പാപ്പിനിശ്ശേരി മേൽപാലത്തിലൂടെയുള്ള ഇപ്പോഴത്തെ യാത്ര വാഹനങ്ങൾക്കും അതിനകത്തിരിക്കുന്നവർക്കും ശരിക്കും ദുരിതമാണ്. കാട്ടിലെപ്പള്ളി ഭാഗത്തുനിന്നു കയറുന്നതുമുതൽ ദുരിതം തുടങ്ങും.
ടാറിളകി, കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായെങ്കിലും യാത്രക്കാരുടെ കണ്ണിൽപ്പൊടിയിടാനുള്ള നടപടികൾ മാത്രമേ ഉദ്യോഗസ്ഥർ എടുക്കുന്നുള്ളൂ. എക്സ്പാൻഷൻ ജോയിന്റ് തകർന്നിടത്ത് വലിയ കമ്പികൾ റോഡിലേക്ക് ഉയർന്നുനിൽക്കുന്നുണ്ട്.
വാഹനങ്ങളുടെ ടയർപൊട്ടി ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്.
ഉറപ്പിനും ഉറപ്പില്ല
പാപ്പിനിശ്ശേരി, താവം മേൽപാലത്തിലെ തകർച്ച രണ്ടാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് കെഎസ്ടിപി അധികൃതർ ഉറപ്പുനൽകിയത് 2025 സെപ്റ്റംബർ 20ന്. വിദഗ്ധസംഘം വന്നു പരിശോധിച്ച് ഉറപ്പു നൽകിയിട്ട് 100 ദിവസം പിന്നിട്ടു.
പിലാത്തറ–പാപ്പിനിശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പാലത്തിന്റെ തകർച്ചയും പരിഹരിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. 18 കോടി രൂപ ചെലവിൽ റോഡ് നവീകരണം ആരംഭിച്ചിട്ടുണ്ട്്.
ഉപരിതലമിനുക്കലാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു ശേഷം പാലം നന്നാക്കുമെന്നാണ് കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞത്.
പൊതുമരാമത്ത് വിഭാഗമാണ് പാലത്തിന്റെ അറ്റകുറ്റപ്പണി താൽക്കാലികമായി ചെയ്യുന്നത്.
ഇരുപാലത്തിന്റെയും മുകൾഭാഗത്തെ ടാർ പൂർണമായും ഇളക്കിമാറ്റി വീണ്ടും ടാർ ചെയ്യണം. ഇതിനായി രണ്ടാഴ്ച ഇരുപാലവും അടച്ചിടേണ്ടി വരും.
അതിനുള്ള സാങ്കേതികസംവിധാനമുള്ള കരാറുകാർ ജില്ലയിൽ ഇല്ലാത്തതിനാൽ എറണാകുളത്തുനിന്നു വരേണ്ടിവരും. അതിനെത്ര ദിവസം കാത്തിരിക്കേണ്ടിവരുമെന്നറിയില്ല.
ദേശീയപാത ഗവേഷണ വിഭാഗം ചൂണ്ടിക്കാണിച്ചതുപോലെയുള്ള പ്രവൃത്തിയായിരിക്കും പാലത്തിൽ ചെയ്യുക. എക്സ്പാൻഷൻ ജോയിന്റ് ഇളകിയഭാഗത്തെ കമ്പികൾ നീക്കം ചെയ്ത് ഉറപ്പുവരുത്തും.
കാത്തിരിക്കുന്നത് പാലക്കാട് ഐഐടിയെ
ഇരുപാലവും തുടർച്ചയായി തകരാറാകുന്നതുസംബന്ധിച്ചു പഠിക്കാൻ പാലക്കാട് ഐഐടിയെയാണ് ചുമലതലപ്പെടുത്തിയിരിക്കുന്നത്.
പാലത്തിനു തുടർച്ചയായുണ്ടാകുന്ന തകർച്ച പരിശോധിക്കാൻ മന്ത്രി മുഹമ്മദ് റിയാസാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഐഐടിയെ ഏൽപിച്ച് മാസങ്ങളായെങ്കിലും ഇതുവരെ വിദഗ്ധസംഘം എത്തിയിട്ടില്ല.
എന്ന് എത്തുമെന്നും കെഎസ്ടിപി ഉദ്യോഗസ്ഥർക്ക് അറിയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

