ഇരിട്ടി ∙ വേനൽക്കാലമായതോടെ കാട്ടിനുള്ളിൽ വന്യജീവികൾക്ക് ശുദ്ധജലം ഒരുക്കി വനം വകുപ്പ്. വനത്തിനുള്ളിലെ നീരുറവകളിൽ ബ്രഷ്വുഡ് ചെക്ഡാമുകൾ നിർമിച്ചാണ് ശുദ്ധജലം ഉറപ്പാക്കിയിരിക്കുന്നത്.
ആറളം ചിത്രശലഭ സങ്കേതത്തിലും കൊട്ടിയൂർ വന്യജീവി സങ്കേതത്തിലുമായി ഇതിനകം 25 ബ്രഷ്വുഡ് ചെക്ക് ഡാമുകൾ നിർമിച്ചു. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പത്തിന കർമ പദ്ധതിയിലെ ‘മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ’ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം. വനം മേഖലയിൽ പരിസ്ഥിതിക്ക് യാതൊരു പ്രശ്നവും സൃഷ്ടിക്കാതിരിക്കാൻ കാടുകളിൽ സ്വാഭാവികമായി ലഭിക്കുന്ന ഉണങ്ങിയ തടികൾ, ചുള്ളിക്കമ്പുകൾ, കരിയില, മണ്ണ് എന്നിവ ഉപയോഗിച്ചാണ് ബ്രഷ്വുഡ് ചെക് ഡാം (താൽക്കാലിക തടയണ) നിർമാണം.
വന്യജീവികൾക്ക് ശുദ്ധജലം ലഭിക്കുന്ന സ്ഥിരം കുളങ്ങൾക്കും ചെക്ഡാമുകൾക്കും പുറമേയാണു താൽക്കാലിക തടയണകൾകൂടി നിർമിച്ചത്. ശുദ്ധജലം ഉറപ്പാക്കുന്നതിനൊപ്പം വനത്തിനുള്ളിൽ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും താൽക്കാലിക തടയണകൾ സഹായിക്കും.മഴക്കാലം വരുന്നതോടെ നീരുറവകളിലെ ഒഴുക്ക് കൂടുമ്പോൾ ഇത്തരം ചെക്ഡാമുകൾ തകരുകയും സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. കാട്ടിനുള്ളിൽതന്നെ ശുദ്ധജലം ലഭ്യമാകുന്ന സാധ്യതകൾ വർധിക്കുമ്പോൾ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന വിലയിരുത്തലാണ് വനം വകുപ്പിനുള്ളത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

