തൊടുപുഴ ∙ ഇടുക്കി ജില്ലയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകരജ്യോതി ദർശിക്കാൻ ഇന്ന് തീർഥാടകരും ഭക്തരുമെത്തും.
∙ പുല്ലുമേട്
കോട്ടയം–കുമളി റൂട്ടിൽ വണ്ടിപ്പെരിയാറിൽ നിന്നു വള്ളക്കടവ്, കോഴിക്കാനം വഴിയും വണ്ടിപ്പെരിയാർ സത്രം വഴിയും പുല്ലുമേട്ടിലെത്താം. കുമളി– കോഴിക്കാനം റൂട്ടിൽ രാവിലെ 6 മുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.
52 ബസുകളാണ് നിലവിൽ സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ എത്തിക്കും. പുല്ലുമേട്ടിൽ നിന്നു മടങ്ങുന്നവർക്കു കോഴിക്കാനത്തെത്തിയാൽ അവിടെ നിന്നു കുമളിയിലേക്ക് കെഎസ്ആർടിസി ബസ് സൗകര്യമുണ്ട്.
∙ പരുന്തുംപാറ
കോട്ടയം – കുമളി റൂട്ടിൽ പീരുമേട് കല്ലാർ കവലയിൽ നിന്നു തിരിഞ്ഞാൽ പരുന്തുംപാറയിലെത്താം.
കല്ലാർ കവലയിൽ നിന്നു 3 കിലോമീറ്റർ ദൂരം. പീരുമേട് കല്ലാർ കവലയിൽ കമാനം സ്ഥാപിച്ചു. പരുന്തുംപാറയിലേക്ക് എത്തുന്ന പാതയുടെ ഇരുവശങ്ങളും തെളിക്കുകയും വഴിവിളക്കുകൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
∙ പാഞ്ചാലിമേട്
കോട്ടയം–കുമളി റൂട്ടിൽ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയിലുള്ള മുറിഞ്ഞപുഴയിൽ നിന്നു തിരിഞ്ഞ് പാഞ്ചാലിമേട്ടിലെത്താം. മുറിഞ്ഞപുഴയിൽ നിന്നു 4.5 കിലോമീറ്റർ ദൂരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

