കാലടി∙ എംസി റോഡിലെ കാലടി സമാന്തര പാലത്തിന്റെ നിർമാണം മേയ് അവസാനത്തോടെ പൂർത്തിയാകുമെന്നതിനാൽ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റ പണികൾ അതിനു ശേഷം നടത്തിയാൽ മതിയെന്ന് പാലം സന്ദർശിച്ചതിനു ശേഷം അങ്കമാലി എംഎൽഎ റോജി എം.ജോണും പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും അറിയിച്ചതിനെതിരെ വിമർശനം ഉയർന്നു. നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾക്ക് 1.12 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. പാലത്തിൽ നിരന്തരമായി കുഴികൾ ഉണ്ടാകുന്നതും അത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നതും മൂലമാണ് നിലവിലുള്ള ടാറിങ് പൂർണമായും ഇളക്കി മാറ്റി പുതിയ ടാറിങ് നടത്താൻ തീരുമാനിച്ചത്.
എന്നാൽ ഇതിനായി പാലം ഏറെ നാൾ അടച്ചിടേണ്ടി വരും.
ഇത് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് അറ്റകുറ്റ പണികൾ നീട്ടി വയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ മേയ് അവസാനത്തോടെ മഴക്കാലം ആരംഭിക്കുന്നതിനാൽ അറ്റകുറ്റ പണികൾ വീണ്ടും നീണ്ടുപോകുമെന്നും ഗതാഗതക്കുരുക്ക് തുടരുമെന്നുമാണ് പ്രധാന വിമർശനം.നിർമാണത്തിലുള്ള പുതിയ പാലം മേയ് 31നുള്ളിൽ ഗതാഗതത്തിനു തുറന്നു കൊടുത്തതിനു ശേഷം നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്ന അങ്കമാലി, പെരുമ്പാവൂർ എംഎൽഎമാരുടെ അഭിപ്രായം നീതികരിക്കാനാവില്ലെന്നു സിപിഎം കാലടി ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി.
സർക്കാർ ഫണ്ട് അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ നിലവിലെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണം.
കലക്ടറുടെയും പൊതുമരാമത്തു മന്ത്രിയുടെയും അടിയന്തര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.സമാന്തര പാലം പണി പൂർത്തീകരിച്ച ശേഷം നിലവിലെ പാലത്തിൽ അറ്റകുറ്റപ്പണികൾ മതിയെന്ന് തീരുമാനിച്ച അങ്കമാലി , പെരുമ്പാവൂർ എംഎൽഎമാർ ഇക്കാര്യത്തിൽ പിള്ളേരുകളി നടത്തുകയാണെന്ന് മുൻ മന്ത്രി ജോസ് തെറ്റയിൽ കുറ്റപ്പെടുത്തി. ‘തിന്നുകയുമില്ല തീറ്റിക്കുകയുമില്ല’ എന്ന നിലപാടാണ് എംഎൽഎമാരുടേത്.
പുതിയ പാലം പണി പൂർത്തീകരിക്കാൻ 10 വർഷമായി ശ്രമിക്കാത്തവർ അറ്റകുറ്റപണിയും അനുവദിക്കാതെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയം കളിക്കുകയാണ്.
ഇപ്പോൾ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായ കാലടിയെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ പ്രഹസനം അവസാനിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാൻ ജനപ്രതിനിധികൾ മുൻകയ്യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അങ്കമാലി, പെരുമ്പാവൂർ എംഎൽഎമാർ കാലടി പാലം സന്ദർശിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റീൽ ഷൂട്ടിങ് നടത്താനാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.കെ.ഭസിത്കുമാർ കുറ്റപ്പെടുത്തി. കാലടിയിലെയും ഒക്കലിലെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഇരു എംഎൽഎമാർക്കും ഇതുവരെ സാധിക്കാത്ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് വോട്ട് ചോദിച്ചു ചെല്ലുമ്പോൾ ജനങ്ങൾ ചോദ്യം ചെയ്യും എന്ന ഭയം കൊണ്ടാണ് റീൽ ഷൂട്ടിങ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാലത്തിന്റെ അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കരുതെന്നും പണികൾക്കായി പാലം അടച്ചാൽ പാലത്തിന്റെ ഇരുവശത്തുമായി ബസുകൾ സർവീസ് നടത്താൻ തയാറാണെന്നും അങ്കമാലി–കാലടി മേഖല പ്രൈവറ്റ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഭാരവാഹനങ്ങൾ ആലുവ വഴിയും ചെറിയ വാഹനങ്ങൾ മലയാറ്റൂർ–കോടനാട്, പാറപ്പുറം– വല്ലംകടവ് പാലങ്ങൾ വഴിയും തിരിച്ചു വിടാം. ഏതാനും വർഷം മുൻപ് പണികൾക്ക് പാലം അടച്ചിട്ടപ്പോൾ ഇത്തരത്തിലുള്ള ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നുവെന്ന് അസോസിയേഷൻ ചൂണ്ടി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

