പെരുമ്പാവൂർ ∙ എംസി റോഡിലെ കാലടി സമാന്തര പാലത്തിന്റെ നിർമാണം മേയ് അവസാനത്തോടെ പൂർത്തിയാകുന്നതോടെ പഴയപാലം അറ്റകുറ്റപ്പണിക്കായി അടയ്ക്കും. അറ്റകുറ്റപ്പണികൾക്ക് 1.12 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, റോജി എം.
ജോൺ എന്നിവർ അറിയിച്ചു. പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ എംഎൽഎമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലം സന്ദർശിച്ചു.
നിലവിലെ വിലയിരുത്തൽപ്രകാരം മേയ് അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണു കരുതുന്നത്. ഇതുസംബന്ധിച്ച് എംഎൽഎമാരുടെയും കലക്ടറുടെയും സാന്നിധ്യത്തിൽ യോഗം ചേർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎമാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ അടുത്ത മഴക്കാലത്തിന് മുൻപു പൂർത്തിയാക്കാൻ നിർദേശം നൽകിയത്. ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എംഎൽഎമാർക്ക് ഒപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

