കൊച്ചി ∙ ദുരന്ത സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുക എന്ന ലക്ഷ്യത്തോടെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് സിയാൽ സംഘടിപ്പിച്ച മോക് ഡ്രിൽ വിജയകരമായി സമാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പും, ജില്ലാ ഭരണകൂടവും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ഡ്രിൽ നടത്തിപ്പിനായി കൈകോർത്തു.
അടിയന്തര സാഹചര്യങ്ങളിൽ വിവിധ ഏജൻസികളുടെ ഏകോപനവും പ്രതികരണ ശേഷിയും ഡ്രില്ലിലൂടെ പരീക്ഷിക്കപ്പെട്ടു.
രാസ അപകടങ്ങളെ നേരിടാനുള്ള മുന്നൊരുക്കമായാണ് ഡ്രിൽ സംഘടിപ്പിച്ചത്. ക്ലോറിൻ വാതകവുമായി സഞ്ചരിക്കുന്ന ടാങ്കർ അത്താണിയിൽ വച്ച് അപകടത്തിൽപെടുകയും രാസ ചോർച്ചയുണ്ടാവുകയും ചെയ്യുന്ന സാങ്കൽപിക സാഹചര്യമാണ് മോക് ഡ്രില്ലിനായി ഒരുക്കിയത്.
കാറ്റിന്റെ ഗതിക്ക് അനുസൃതമായി അത് വിമാനത്താവള പ്രദേശത്തയ്ക്ക് എത്തിച്ചേർന്നാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളാണ് മോക് ഡ്രില്ലിൽ പ്രാവർത്തികമാക്കിയത്.
കൂടുതൽ യാത്രക്കാരുണ്ടാവാൻ സാധ്യതയുള്ള പ്രദേശമായതുകൊണ്ട് തന്നെ ആഭ്യന്തര ടെർമിനൽ അറൈവൽ ബാഗേജ് ഏരിയയിലാണ് മോക് ഡ്രിൽ നടത്തിയത്.
വിവിധ ഏജൻസികൾ ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എയർപോർട്ട് എമർജൻസി സർവീസ്, എആർഎഫ്എഫ്, സിഐഎസ്എഫ്, എപിഎച്ച്ഒ, കേരള പൊലീസ്, കേരള ഫയർ ആൻഡ് റെസ്ക്യു ഡിപ്പാർട്ട്മെന്റ്, കെഎസ്ഇബി, ആർടിഒ, ഹെൽത്ത് എന്നീ വകുപ്പുകൾക്കൊപ്പം 13 ഡോക്ടർമാരും അഞ്ച് ആംബുലൻസും അടങ്ങുന്ന സംയുക്ത മെഡിക്കൽ സംഘവും പങ്കെടുത്തു.
പ്രദേശത്തെ ഐസലേറ്റ് ചെയ്യൽ, യാത്രക്കാരുടെ ചലനം നിയന്ത്രിക്കുക, അടിയന്തര മെഡിക്കൽ ട്രയേജ് ഏരിയ തയാറാക്കുക, ആശയവിനിമയ, കമാൻഡ് ഘടനകൾ രുപീകരിക്കുക എന്നീ നടപടികളാണ് ഡ്രിലിൽ നടന്നത്. ആശയവിനിമയത്തിന്റെ ഏകോപനത്തിനായി സിയാലിന്റെ മൊബൈൽ കമാൻഡ് പോസ്റ്റും പ്രവർത്തിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

