കാഞ്ഞങ്ങാട്∙ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി തുടങ്ങി. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചർച്ചയെ തുടർന്നു ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭാധ്യക്ഷൻ വി.വി.രമേശന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഗതാഗതക്കുരുക്ക് വലിയ തോതിൽ അനുഭവപ്പെടുന്ന പുതിയകോട്ട
ലിറ്റിൽ ഫ്ലവർ സ്കൂൾ മുതൽ ട്രാഫിക് സർക്കിൾ വരെയുള്ള സ്ഥലങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.
ഗതാഗതക്കുരുക്ക് അഴിക്കാൻ മുഴുവൻ ആളുകളുടെയും കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും പരിഷ്കരണ നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും നഗരസഭാ ചെയർമാൻ വി.വി.രമേശൻ പറഞ്ഞു. നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ മഹ്മൂദ് മുറിയനാവി, ഫൗസിയ ഷെരീഫ്, എം.വിജയൻ, കൗൺസിലർമാരായ സന്തോഷ് കുശാൽ നഗർ, പി.വി.മണി, കെ.ടി.സവിത കുമാരി,ആർഡിഒ കെ.ബാലഗോപാലൻ, ട്രാഫിക് എസ്ഐ എം.മധു, തഹസിൽദാർ വി.സുരേഷ് ബാബു, ഗോപാലകൃഷ്ണൻ, ആർടിഒ എസ്.കുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

