കൊല്ലം ∙ നീണ്ടകര പാലത്തിൽ വാഹനാപകടം; മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 2 പേർക്ക് പരുക്ക്.
ഇന്നലെ വൈകിട്ടു 4.30നാണ് അപകടം. ചവറ ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്കു വന്ന ഓട്ടോറിക്ഷ മുന്നിലുണ്ടായിരുന്ന ട്രെയ്ലർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവർ കാവനാട് അരവിള പള്ളിക്കു സമീപം താമസിക്കുന്ന ജോസ്, ഇദ്ദേഹത്തിന്റെ ബന്ധു സ്കാബിൻ സെബാസ്റ്റ്യൻ എന്നിവർക്കാണു പരുക്കേറ്റത്.
ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോസിന്റെ പരുക്ക് ഗുരുതരമാണ്.
ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടന്ന ഇരുവരെയും നാട്ടുകാരും പൊലീസ് ചേർന്നു വാഹനം ഉയർത്തിയാണു പുറത്ത് എത്തിച്ചത്. പിന്നീട്, ക്രെയിൻ എത്തിച്ച് ഓട്ടോറിക്ഷ മാറ്റിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
ശക്തികുളങ്ങര പൊലീസ് കേസെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

