ഓച്ചിറ∙ കായംകുളം പൊഴിമുഖം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടു നിറയുന്നു. പ്ലാസ്റ്റിക് ബാഗുകളിൽ തള്ളുന്ന മാലിന്യത്തിലെ ദുർഗന്ധം കടുത്ത ആരോഗ്യഭീഷണിയും മത്സ്യബന്ധനത്തിനു തടസ്സവും സൃഷ്ടിക്കുന്നു.
ടിഎസ് കനാലിലും വലിയഴിക്കൽ – അഴീക്കൽ പാലത്തിനു സമീപത്തു നിന്നുമാണ് പ്ലാസ്റ്റിക് ചാക്കുകളിൽ മാലിന്യം കായലിലേക്കും കടലിലേക്കും തള്ളുന്നത്. ഇത് ഒഴുകി കായംകുളം പൊഴിയിലും സമീപത്തെ അഴീക്കൽ ബീച്ചിലും അടിഞ്ഞുകൂടുന്നു.എല്ലാ മത്സ്യബന്ധനയാനങ്ങളും മത്സബന്ധനത്തിനു അഴീക്കലിൽ നിന്നു പോകുന്നത് കായംകുളം പൊഴി വഴിയാണ്.
പ്ലാസ്റ്റിക് ചാക്കുകളിലെ മാലിന്യം കടലിൽ ഒഴുകി നടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് വല ഇടുന്നതിനു സാധിക്കുന്നില്ല.
കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിലാണ് മാലിന്യം വലിയഴീക്കൽ പാലം വഴി തള്ളിയത്. അറവുശാലകൾ, കേറ്ററിങ് സർവീസ്, ഓഡിറ്റോറിയങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ ചില ആരാധന കേന്ദ്രങ്ങളിലെയും മാലിന്യം ലോറികളിൽ കൊണ്ടുവന്ന് അതിഥിത്തൊഴിലാളികളെ ഉപയോഗിച്ചാണ് കായലിലേക്കു തള്ളുന്നത്. ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തുകളും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

