അഞ്ചൽ ∙ ഏരൂർ മേഖലയിലെ കായിക പ്രേമികൾക്കു സന്തോഷ വാർത്ത , ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് ആധുനിക സൗകര്യങ്ങൾ ഉള്ള സ്റ്റേഡിയമാക്കി ഉയർത്തുന്നു .
ഇതിന് അഞ്ചു കോടി രൂപ ചെലവ് വരുമെന്നാണു പ്രാഥമിക വിവരംകായിക താരങ്ങൾ , കായിക അധ്യാപകർ എന്നിവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചാണു പ്ലാൻ തയാറാക്കിയത്. 200 മീറ്റർ ട്രാക്ക്, ഫുട്ബോൾ കോർട്ട്, ലോഗ് ജംപ് , വോളിബോൾ, ബാറ്റ്മിന്റൺ എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഉണ്ടാകും.
സ്പോർട്സ് കേരള ഫൗണ്ടേഷനാണു നിർമാണ ചുമതലയെന്നു പി.എസ്.സുപാൽ എംഎൽഎ അറിയിച്ചു .സ്റ്റെപ് ഗാലറി, വെളിച്ചത്തിന് ആധുനിക സൗകര്യങ്ങൾ , ഡ്രെയ്നേജ് സംവിധാനം എന്നിവ ഒരുക്കും. സ്റ്റേഡിയം പൂർത്തിയാകുന്നതോടെ ഒട്ടേറെ കായിക താരങ്ങൾക്ക് ഒരേ സമയം പരിശീലനം നടത്താൻ കഴിയും. വലിയ മത്സരങ്ങൾക്കും ഇവിടം വേദിയാകും . …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

