കൂറ്റനാട് ∙ പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്കു സമാപനം. മന്ത്രി എം.ബി.
രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി.
എംഎൽഎമാരായ കെ.ടി.ജലീൽ, പി.പി.സുമോദ് എന്നിവർ വിശിഷ്ടാതിഥികളും നടി മഞ്ജു വാരിയർ മുഖ്യാതിഥിയുമായി.
കലക്ടർ എം.എസ്.മാധവിക്കുട്ടി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ പി.ഉണ്ണിക്കൃഷ്ണൻ, ചാലിശ്ശേരി സിഡിഎസ് ചെയർപഴ്സൻ ലത സദ്ഗുണൻ എന്നിവർ പ്രസംഗിച്ചു.
സരസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിവിധ സ്റ്റോളുകളെയും സംരംഭകരെയും മന്ത്രി ആദരിച്ചു. ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തിയ മേളയിൽ വിവിധ രുചി വൈവിധ്യം വിളമ്പിയ ഇന്ത്യൻ മെഗാ ഫുഡ് കോർട്ടായിരുന്നു മുഖ്യ ആകർഷണം.
ഫുഡ് കോർട്ടിൻ 9 ദിവസം കൊണ്ട് 1.60 കോടി വിൽപന ഉണ്ടായി.
വൈകുന്നേരങ്ങളിലെ വിവിധ സാംസ്കാരിക സമ്മേനങ്ങളിലായി മന്ത്രിമാരും എംഎൽഎമാരും പങ്കാളികളായി. മണ്ഡലത്തിലെ വിവിധ മേഖലകളിൽ വൈദഗ്ധ്യം പുലർത്തിയവരെ ആദരിക്കുന്ന ആദരസന്ധ്യയും ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

