തൊടുപുഴ∙ കോലാനി ബൈപാസിൽ തോട്ടുപുറം പെട്രോൾ പമ്പിനു സമീപം ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. കളമശേരിയിലെ എൻജിനീയറിങ് കോളജ് വിദ്യാർഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണന് (19) ഗുരുതരമായി പരുക്കേറ്റു.
പുലർച്ചെ നാലേകാലോടെ ആയിരുന്നു അപകടം. കോലാനി ഭാഗത്തുനിന്നു തടി കയറ്റി വന്ന ലോറിയും നഗരത്തിൽനിന്ന് തെനംകുന്ന് ബൈപാസിലൂടെ വന്ന് കോലാനി ബൈപാസിലേക്കു പ്രവേശിച്ച് പാലാ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു.
വിവരമറിഞ്ഞ് എത്തിയ തൊടുപുഴ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഉടൻ തന്നെ സേനയുടെ ആംബുലൻസിൽ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലാണ് അഭിഷേക് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ കിരൺ രാധാകൃഷ്ണൻ ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
2 ബൈക്കുകളിൽ 4 പേരായി ഹോസ്റ്റലിൽനിന്ന് പുലർച്ചെ ഇല്ലിക്കൽക്കല്ലിലേക്കു പോയതായിരുന്നെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. അഭിഷേകും കിരണും തൊടുപുഴയിലെ ടൗണിൽ വഴിതെറ്റി തിരിച്ചു സുഹൃത്തുക്കളുടെ അടുത്തേക്ക് എത്തുന്നതിനിടെയാണ് അപകടമെന്നും പൊലീസ് പറഞ്ഞു.അഭിഷേക് കാഞ്ഞിരപ്പള്ളി തമ്പലക്കാട് തൊണ്ടുവേലിൽ കടപുഴ വീട്ടിൽ വിനോദിന്റെയും ശാലിനിയുടെയും മകനാണ്.
സംസ്കാരം ഇന്നു 2ന്. വിനോദും കുടുംബവും പൊൻകുന്നത്തിനടുത്തെ ഉരുളികുന്നത്ത് ബേക്കറി നടത്തുകയാണ്.
സഹോദരി വർഷ ബെംഗളൂരുവിൽ ഫാർമസിസ്റ്റാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

