കോട്ടയം ∙ കലക്ടറേറ്റിൽ 2 നിലകളിലായി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത് 115 അലമാരകൾ. സർക്കാർ ഓഫിസുകൾ കടലാസ് രഹിത ഇ– ഓഫിസുകളായപ്പോൾ ഓഫിസുകളുടെ ഉള്ളിൽ സുരക്ഷയിൽ കഴിഞ്ഞ അലമാരകൾ വരാന്തയിലായി.
പലതിലും സർക്കാർ രേഖകളും ഫയലുകളുമുണ്ട്. അലമാരകൾ ഓഫിസുകളുടെ വരാന്തകളിൽ ഉപേക്ഷിക്കപ്പെട്ടിട്ട് വർഷം 4 പിന്നിടുകയാണ്.
ഇപ്പോൾ ജീവനക്കാരെ വലയ്ക്കുന്നത് അലമാരകളിലെ എലികളാണ്.
ജില്ലാ സപ്ലൈ ഓഫിസ്, ആരോഗ്യവകുപ്പ് ഓഫിസ്, പ്രിൻസിപ്പൽ കൃഷിവകുപ്പ് ഓഫിസ്, കോടതികൾ പ്രവർത്തിക്കുന്ന ഭാഗത്തെ വരാന്ത എന്നിവിടങ്ങളിലാണ് അലമാരകൾ. ജനം നടക്കുന്നതിനിടയിലൂടെ അലമാരകളിൽനിന്ന് എലികളുടെ പാച്ചിൽ പതിവായി.
മൃഗസംരക്ഷണവകുപ്പ് ഓഫിസിലേക്ക് എത്തുന്ന ഭാഗത്തുണ്ടായിരുന്ന കൃഷിവകുപ്പിന്റെ അലമാരകൾ മറ്റൊരു ഭാഗത്തേക്ക് അടുത്തിടെ നീക്കി. അലമാര കാരണം ജനങ്ങൾക്ക് മൃഗസംരക്ഷണവകുപ്പ് ഓഫിസിലേക്ക് എത്തുന്നത് തടസ്സമായതോടെ കൃഷിവകുപ്പിനു മൃഗസംരക്ഷണ വകുപ്പ് കത്തു നൽകിയിരുന്നു.
ഇവിടെയും എലി ശല്യം രൂക്ഷമാണ്.
ഈ ഓഫിസുകളിലേക്ക് നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്. ഇരുവശത്തും സൂക്ഷിച്ചിരിക്കുന്ന അലമാരകൾക്കിടയിലൂടെ വേണം ഓഫിസുകളിലേക്ക് കയറാൻ.
തടി ഉരുപ്പടികളിൽ തീർത്ത വലിയ അലമാരകളും സ്റ്റീൽ അലമാരകളും ഇവിടെയുണ്ട്. വർഷങ്ങൾ പഴക്കമുള്ള തടി അലമാരകളും ഇക്കൂട്ടത്തിലുണ്ടെന്നു ജീവനക്കാർ പറയുന്നു.
തുരുമ്പിച്ച് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് പലതും. മറ്റു ചിലത് ചാഞ്ഞും ചെരിഞ്ഞും തുറന്നിട്ട
നിലയിലുമാണ്. ചിലതിൽ ഓഫിസ് സാധനങ്ങൾ സൂക്ഷിക്കുന്നുണ്ട്.
കലക്ടറേറ്റിൽ എലി ശല്യവും രൂക്ഷമാണ്. രാവിലെ ജീവനക്കാർ ഓഫിസുകളിലെ എലികാഷ്ടം നീക്കിയിട്ട് വേണം ജോലി തുടങ്ങാൻ.
എലിളെ പിടികൂടാൻ വിഷം വെക്കാമെന്ന് ആലോചിച്ചെങ്കിലും ചത്തുകിടന്നാൽ രൂക്ഷഗന്ധം വരുമെന്നതിനാൽ അതും ഉപേക്ഷിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

