പാലക്കാട്: മൂന്നാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ അര്‍ധരാത്രി പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാഹുൽ താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുന്നതിന്റെ പുതിയ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്.
ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഹോട്ടലിൽ എത്തിയത്.
പൊലീസ് രാഹുൽ താമസിക്കുന്ന മുറിയുടെ മുന്നിലെത്തി വാതിലിൽ മുട്ടുന്നതും രാഹുൽ വാതിൽ തുറക്കുന്നതുമടക്കം ദൃശ്യങ്ങളിലുണ്ട്. രാഹുൽ പൊലീസുമായി സംസാരിക്കുന്നതും ദൃശ്യത്തിൽ കാണാം.
ഡിവൈഎസ്പിയാണെന്ന് പറഞ്ഞാണ് പൊലീസ് അകത്തേക്ക് കയറുന്ത്. അപ്പോള്‍ ഏതു കേസിലാണ് നടപടിയെന്നതടക്കം രാഹുൽ ചോദിക്കുന്നുണ്ട്.
പൊലീസ് സംഘം മുറിയിലേക്ക് കയറി അധികം വൈകാതെ തന്നെ രാഹുലിനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. വനിത പൊലീസുകാരടക്കം സംഘത്തിലുണ്ടായിരുന്നു.
പൊലീസ് വരുന്നതടക്കം രാഹുൽ പ്രതീക്ഷിച്ചിരുന്നില്ല. അതീവരഹസ്യനീക്കത്തിലൂടെയായിരുന്നു പൊലീസ് നടപടി.
എല്ലാ പഴുതും അടച്ചുകൊണ്ടുള്ള ഓപ്പറേഷന്റെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. അതേസമയം, ബലാത്സംഗ കേസിൽ പരാമര്‍ശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി പൊലീസ് വിവരം ശേഖരിച്ചു.
തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. ഹോട്ടൽ റിസപ്ഷനിൽ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു.
രജിസ്റ്ററുകളും പരിശോധിച്ചു. കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
അറസ്റ്റിനെതിരെ രാഹുൽ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ ഹര്‍ജി നൽകിയിട്ടുണ്ട്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
എന്നാൽ, ജാമ്യാപേക്ഷയിൽ നാളെ പ്രതിഭാഗം വാദിക്കില്ല. എസ്ഐടിയുടെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം അറിഞ്ഞശേഷം ജാമ്യാപേക്ഷയിലെ വാദവുമായി മുന്നോട്ടുപോകാനാണ് രാഹുലിന്റെ അഭിഭാഷകരുടെ തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

