പാലക്കാട് ∙ ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നു കേന്ദ്ര സർക്കാർ പിൻമാറണമെന്നു കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ– ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. താൽക്കാലിക ജീവനക്കാരോടുള്ള ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
ഉത്തരേന്ത്യയിൽ ബുൾഡോസർ ഉപയോഗിച്ചു കെട്ടിടങ്ങൾ തകർക്കുന്നതുപോലെ ഇന്ത്യയുടെ ധനകാര്യ മേഖലയെ മോദി സർക്കാർ തകർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടെലികോം, ഇൻഷുറൻസ്, ബാങ്കിങ് തുടങ്ങിയ മേഖലകൾ സ്വകാര്യ കമ്പനികൾക്കും വിദേശികൾക്കും വിട്ടുകൊടുത്തു കുത്തകകളെ സഹായിക്കുകയാണ്.
ഇന്ത്യയുടെ ചേരിചേരാ നയം ഉപേക്ഷിച്ച് അമേരിക്കയുടെ കീഴാള സഖ്യകക്ഷിയായി മോദി സർക്കാർ മാറി.
ഇതിന്റെ തെളിവാണു വെനസ്വേല വിഷയത്തിൽ കണ്ടത്. കേന്ദ്ര സർക്കാരിന്റെ ഇത്തരം നവലിബറൽ നയങ്ങൾക്കു ബദലായി ജനക്ഷേമത്തിനു മുൻഗണന നൽകുന്ന ഇടതുപക്ഷ നയങ്ങളാണു കേരളം നടപ്പാക്കുന്നത്.
ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനുള്ളിൽ നിന്നുകൊണ്ട് ഈ ബദൽ രീതികൾ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് എൻ.മീന അധ്യക്ഷയായി. എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി എന്നിവർ വിഷയാവതരണം നടത്തി.
എ.പ്രഭാകരൻ എംഎൽഎ, സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ, സജി ഒ.വർഗീസ്, പി.ശിവദാസ്, ദീപക് വിശ്വനാഥ്, കെ.ഉദയഭാസ്കർ, വൈ.അശ്വത്, നിതിൻ മോഹനൻ എന്നിവർ പ്രസംഗിച്ചു. ഇന്നു രാവിലെ 9 മുതൽ പാലക്കാട് ടൗൺ ബസ് സ്റ്റാൻഡിനു സമീപത്തുള്ള മുഹമ്മദ് ബാഗ് ഇവന്റ് സെന്ററിൽ ചർച്ചകൾ, പ്രമേയ അവതരണം, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

