തുറവൂർ ∙ വേലിയേറ്റം ശക്തം; കായലോര മേഖലകളിൽ വീടുകളും പുരയിടങ്ങളിലും വെള്ളം കയറുന്നു. വേലിയേറ്റം മൂലം തീരദേശത്തെ കായലോര പ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകൾ ഒരാഴ്ചയായി വെള്ളക്കെട്ടു ദുരിതത്തിലാണ്.
വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. കടലോര മേഖലകളിലെ പൊഴിച്ചാലുകളോടു ചേർന്നുള്ള പല വീടുകളും വെള്ളത്തിൽ മുങ്ങി.
ചേരുങ്കൽ, ചെല്ലാനം, പൊഴിച്ചിറ കോളനി, എഴുപുന്ന, പള്ളിത്തോട് വടക്കേക്കാട് കോളനി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലാണ് വേലിയേറ്റ സമയങ്ങളിൽ വെള്ളം കയറുന്നത്
പുലർച്ചെ 5 മണിയോടു തുടങ്ങുന്ന വേലിയേറ്റം ഉച്ചയ്ക്കു ശേഷമാണ് കുറയുന്നത്. പൊഴിച്ചാലുകൾക്കു സമീപമുള്ള വീടുകളെ സംരക്ഷിക്കുന്ന തരത്തിൽ സംരക്ഷണഭിത്തി ഇല്ലാത്തതാണ് കായൽ വെള്ളം ഇരച്ചുകയറാൻ കാരണമാകുന്നത്.
ഉപ്പു കലർന്ന കായൽ വെള്ളം ഇങ്ങനെ തുടർച്ചയായി കയറുന്നതു മൂലം പ്രദേശങ്ങളിലെ പല വീടുകളും ജീർണാവസ്ഥയിലാണ്. വെള്ളക്കെട്ടുമൂലം വീടുകളിൽ ഭക്ഷണം പാകം ചെയ്യുവാൻ പോലും കഴിയുന്നില്ല.
അന്ധകാരനഴി മണ്ണു വന്നു അടഞ്ഞുകിടക്കുകയാണ്. മണ്ണു നീക്കം ചെയ്താൽ മാത്രമേ വെള്ളക്കെട്ടു ഒഴിവാകുകയുള്ളൂ.
വീടുകളെ സംരക്ഷിക്കുന്ന തരത്തിൽ കരിങ്കൽ ഭിത്തി നിർമിക്കണമെന്നാവശ്യത്തിനു വർഷങ്ങളായിട്ടും നടപടിയില്ലെന്നു കായലോരവാസികൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

