തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം സംസ്ഥാന ചെയർമാനായി രജിത് രവീന്ദ്രനെ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.
യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി സോഷ്യൽ മീഡിയ വിഭാഗം നാഷണൽ കോഡിനേറ്ററായി തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഷാഫി പറമ്പിൽ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കമ്മിറ്റിയിൽ സോഷ്യൽ മീഡിയ വിഭാഗം ചീഫ് കോർഡിനേറ്റർ ആയിരുന്നു.
കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമാണ്. മുൻപ് എൻഎസ്യുവിന്റെയും ദേശീയ സോഷ്യൽ മീഡിയ വിഭാഗം ചുമതല വഹിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

