ചെന്നൈ ∙ പൊങ്കൽ ആഘോഷത്തിനൊരുങ്ങുന്ന തമിഴ്നാട്ടിൽ ഭൗമസൂചികാ പദവിയുള്ള മധുര മല്ലിപ്പൂവിന്റെ (മുല്ലപ്പൂ) വില കിലോഗ്രാമിന് 12000 രൂപ കടന്നു. മുല്ലപ്പൂവിന്റെ വരവു കുറഞ്ഞതും ആവശ്യം കൂടിയതുമാണു വില റെക്കോർഡിലെത്തിച്ചത്.
മധുരയിലെ പ്രധാന പുഷ്പ മാർക്കറ്റുകളായ ഉസിലംപട്ടി, തിരുമംഗലം എന്നിവിടങ്ങളിൽ 12,000 രൂപയ്ക്കാണു വിൽപന നടന്നത്.
മുല്ലപ്പൂക്കളിൽ 70% ഉസിലംപട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തണുപ്പു കൂടിയതോടെ ഉൽപാദനം കുറഞ്ഞതും മാർഗഴി മാസത്തിൽ ആവശ്യം കൂടിയതുമാണു കഴിഞ്ഞയാഴ്ച വരെ കിലോഗ്രാമിനു 2,000 രൂപയായിരുന്ന മുല്ലപ്പൂവിന്റെ വില കൂടാൻ കാരണമായി വ്യാപാരികൾ പറയുന്നത്.
കനകാംബരം, പിച്ചി തുടങ്ങിയ മറ്റു പൂവുകളുടെ വിലയും കൂടിയിട്ടുണ്ട്. മറ്റു മുല്ലപ്പൂവുകളെ അപേക്ഷിച്ച് ശക്തവും ഏറെ നേരം നിലനിൽക്കുന്നതുമായ സുഗന്ധവും നക്ഷത്ര ആകൃതിയുമാണു മധുരയിലെ മുല്ലപ്പൂവിനെ വേറിട്ടതാക്കുന്നത്.
കേരളത്തിലും മുല്ലപ്പൂവിന് പൊന്നുംവില
കൊച്ചി∙ കൊച്ചിയിൽ മുല്ലപ്പൂവിന്റെ വില ആറായിരത്തിനും ഏഴായിരത്തിനും ഇടയിലാണ്.
ശനി, ഞായർ ദിവസങ്ങളിൽ ചില്ലറ വില ഇരട്ടിയാകുന്ന സ്ഥിതിയുമുണ്ട്. കോയമ്പത്തൂർ, മധുര, സത്യമംഗലം, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് പകുതിയിലധികം കുറഞ്ഞതായി മൊത്തവ്യാപാരികൾ പറയുന്നു.
വില 6,000 രൂപ കടന്നതോടെ വലിയൊരു വിഭാഗം കച്ചവടക്കാരും മുല്ലപ്പൂ എടുക്കുന്നത് നിർത്തി.
വലിയ തുക നൽകി പൂക്കൾ വാങ്ങിയാൽ അന്നേ ദിവസം തന്നെ വിറ്റുപോയില്ലെങ്കിൽ വ്യാപാരികൾക്ക് വൻ നഷ്ടം സംഭവിക്കും. മാലകളുടെ വിലയും കുത്തനെ ഉയർന്നു.
ഒരു ചെറിയ മുല്ലപ്പൂ മാലയ്ക്ക് 100 രൂപയ്ക്ക് മുകളിലാണു വില.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

