നാദാപുരം∙ ചിയ്യൂർ വൈദ്യുതി സബ് സ്റ്റേഷനിൽ നിന്നു വിവിധ പ്രദേശങ്ങളിലേക്ക് ഭൂഗർഭ വൈദ്യുതി കേബിളിടുന്ന പണി ആരംഭിച്ചു. മഴയ്ക്കു പിന്നാലെ അറ്റകുറ്റപ്പണിയും റീ ടാറിങ്ങും പൂർത്തീകരിച്ച റോഡുകളിൽ പലയിടങ്ങളിലും കൂറ്റൻ യന്ത്രം ഉപയോഗിച്ചു കുഴി വെട്ടിയാണ് കേബിളിടുന്നത്.
ആവോലം കല്ലാച്ചി ടിപ്പു സുൽത്താൻ റോഡ് ഈയിടെയാണ് ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചത്. ഈ റോഡിൽ ഇപ്പോൾ നടക്കുന്ന കുഴിവെട്ട് ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കും വിധത്തിലാണ്.
നാദാപുരം– കല്ലാച്ചി സംസ്ഥാന പാതയിലും കേബിളിടുന്നതിനു കുഴി വെട്ടുന്നുണ്ട്.
ചിലയിടങ്ങളിൽ കുഴി മൂടിയെങ്കിലും കേബിളുകൾ പുറത്തായ നിലയിലാണ്. റോഡ് പൂർവസ്ഥിതിയിലാക്കിയതുമില്ല.
കല്ലാച്ചി കുമ്മങ്കോട് റോഡിലും പണി പൂർത്തിയായതിനു പിന്നാലെ കേബിളിടാൻ കുഴി വെട്ടിയതു കാരണം പലയിടങ്ങളിലും യാത്ര ദുരിതമായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

