തൊടുപുഴ ∙ ചികിത്സ സൗജന്യമോ ? എവിടെ തൊടുപുഴയിലോ ? നഗരസഭയുടെ 32–ാം വാർഡിൽ പ്രവർത്തിക്കുന്ന പാറക്കടവ് അർബൻ ഫാമിലി ഹെൽത്ത് സെന്ററിൽ ഒപി, മരുന്ന് ഉൾപ്പെടെ സകല സേവനങ്ങളും സൗജന്യമാണെന്ന് അറിയാവുന്നത് ചുരുക്കം പേർക്ക് മാത്രം. എല്ലാ സർക്കാർ ആശുപത്രികളിലും സേവനങ്ങൾക്ക് ചെറിയ തോതിൽ ഫീസ് ഈടാക്കുന്നിടത്താണ് ഇത്തരത്തിലൊരു സർക്കാർ ആശുപത്രി നഗരപരിധിയിൽ പ്രവർത്തിക്കുന്നത്.
2014ൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ ജനറൽ വിഭാഗം കൂടാതെ ഡെന്റൽ, ഇഎൻടി, ഗൈനക്കോളജി ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാണ്.
ആശുപത്രി ലാബിൽ ലഭ്യമല്ലാത്ത പരിശോധനകൾ മറ്റു സർക്കാർ ലാബുകൾ വഴി സൗജന്യമായി ചെയ്തു കൊടുക്കും. സ്വകാര്യ ലാബുകളിൽ ആയിരം രൂപയിലധികം ഫീസ് ഈടാക്കുന്ന വൈറ്റമിൻ ഡി, തൈറോയ്ഡ് പരിശോധനയും ഇവിടെ സൗജന്യമാണ്.
കൂടാതെ ഇതര സേവനങ്ങൾ, ക്ഷയരോഗ നിർണയവും ചികിത്സയും എല്ലാ നാഷനൽ പ്രോഗ്രാമുകളും ഉൾപ്പെടെ നടത്തി വരുന്നുണ്ട്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം.
ഒപി സമയം
∙ജനറൽ വിഭാഗം– രാവിലെ 9 മുതൽ ഉച്ചയ്ക്കു 2 വരെ (തിങ്കൾ മുതൽ ശനി)
∙ഡെന്റൽ വിഭാഗം– രാവിലെ 9 മുതൽ ഉച്ചയ്ക്കു 2 വരെ (തിങ്കൾ മുതൽ ശനി)
∙ഇഎൻടി വിഭാഗം– ഉച്ചയ്ക്കു ഒന്നു മുതൽ വൈകിട്ട് 4 വര (തിങ്കൾ മുതൽ വെള്ളി)
∙ഗൈനക്കോളജി വിഭാഗം– രാവിലെ 9 മുതൽ ഉച്ചയ്ക്കു 12 വരെ (ബുധൻ, വെള്ളി, ശനി)
∙ലാബ്– രാവിലെ 8 മുതൽ വൈകിട്ട് 3 വരെ
∙ഫാർമസി– രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഡോക്ടർമാർ
∙ജനറൽ വിഭാഗം– 3
∙ഡെന്റൽ– 1
∙ഇഎൻടി– 1
∙ഗൈനക്കോളജി– 1
ജനറൽ ഒപിയിൽ ഉൾപ്പെടെ ദിനംപ്രതി ശരാശരി 60 രോഗികൾ ചികിത്സ തേടി എത്താറുണ്ട്.
25 ആശാവർക്കർമാരാണ് ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്നത്. ഫീൽഡിൽ നിന്നു നഴ്സുമാർക്ക് ഡോക്ടർമാരെ വിളിക്കാനുള്ള ടെലി മെഡിസിൻ ഡോക്ടറുടെ സേവനവും ലഭ്യമാണ്.
ഡോ.
അഞ്ജു ബേബി, മെഡിക്കൽ ഓഫിസർ ഇൻ ചാർജ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

