കൊച്ചി ∙ റാംപിൽ വെളിച്ചം വീണപ്പോൾ ആദ്യമെത്തിയതൊരു ചക്രക്കേസര. തിളക്കമുള്ള കുർത്തയും പാന്റ്സും ഒപ്പം ക്യാൻവാസ് ഷൂസും കൂളിങ് ഗ്ലാസും ധരിച്ച് അസീം അലി അൻവർ; കൂടെ കൺനിറയെ അഭിമാനത്തോടെ അമ്മ ജാസ്മിൻ.
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം സദസ്സിൽ കയ്യടി ഉയർന്നു. കേരളം ഇതുവരെ കാണാത്ത വേറിട്ട
ഫാഷൻ കാഴ്ചയ്ക്കാണ് ഇന്നലെ സെന്റ് തെരേസാസ് കോളജ് സാക്ഷ്യം വഹിച്ചത്. ഭിന്നശേഷിക്കാരായ 17 മോഡലുകളും അവർക്ക് യോജ്യമായ വസ്ത്രങ്ങളുമായി ‘അഡാപ്റ്റ് –എൻ– ഫിറ്റ്’ എന്ന ആശയവുമായി അരങ്ങേറിയ ‘അനന്യ’ ഫാഷൻ ഷോ പൊതു വസ്ത്രധാരണ രീതികളെ പൊളിച്ചെഴുതുന്നതായി.
ഓട്ടിസം, െസറിബ്രൽപാൽസി ബാധിതരായ കുട്ടികൾ ക്രച്ചസിന്റെയും വീൽചെയറിന്റെയും താങ്ങിലാണ് റാംപിലെത്തിയത്.
അവർ ധരിച്ച വസ്ത്രങ്ങൾ ശാരീരിക ചലനം ആയാസപ്പെടുത്താത്ത വിധത്തിൽ പ്രത്യേകം രൂപകൽപന നടത്തിയായിരുന്നു. ഇരിങ്ങാലക്കുടയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനും, സെന്റ് തെരേസാസ് കോളജ് ഫാഷൻ ഡിസൈനിങ് വിഭാഗവുമായി ചേർന്നാണ് സംസ്ഥാനത്തെ ആദ്യ ‘ഇൻക്ലൂസീവ് ഫാഷൻ ഷോ’ സംഘടിപ്പിച്ചത്.
വസ്ത്രങ്ങളിലേറെയും കോട്ടൺ തുണിയിലാണ്.
എന്നാൽ നിറവും തിളക്കവും വേണമെന്ന് ആവശ്യപ്പെട്ട കുട്ടികൾക്കായി മറ്റു തുണികളും ഉപയോഗിച്ചിട്ടുണ്ട്.
മഞ്ഞളും മൈലാഞ്ചിയും ഉപയോഗിച്ചു നാച്വറൽ ഡൈ ചെയ്ത 7 വസ്ത്രങ്ങൾ ഫാഷൻ ഡിസൈനിങ് വിഭാഗം എച്ച്ഒഡി നായർ സുപ്രിയ ദാമോദരന്റെ കലക്ഷനാണ്. ഇവിടെ അവതരിപ്പിച്ച വസ്ത്രങ്ങളിലെ ഏതാനും ഡിസൈനുകൾക്ക് പേറ്റന്റ് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.ടി.ജെ.വിനോദ് എംഎൽഎ ഷോ ഉദ്ഘാടനം ചെയ്തു.
സെന്റ് തെരേസാസ് കോളജ് ഡയറക്ടർ സിസ്റ്റർ ടെസ അധ്യക്ഷത വഹിച്ചു.
നിപ്മർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ടി.കെ.
അബ്ബാസ് അലി, സിസ്റ്റർ ഫ്രാൻസിസ് ആൻ, പ്രിൻസിപ്പൽ അനു ജോസഫ്, നായർ സുപ്രിയ ദാമോദരൻ, മധുമിത എന്നിവർ പ്രസംഗിച്ചു. നിപ്മറിലെ വിദ്യാർഥികളായ ക്രിസ്റ്റീന ജോൺസൺ, ആവണി, കൃഷ്ണ, സ്റ്റെബിൻ, അമൽ കൃഷ്ണ, പാർവതി, സോന, അസീംഅലി, ഋഷികേശ്, ആര്യനന്ദ, സഞ്ജീവ് ദേവ്, വിസ്മയ, ഡാറെൽ, വസുധ, അനശ്വര, നീതൽ, സാവിയോ എന്നിവരാണ് മോഡലുകളായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

