കൊച്ചി ∙ ഉണ്ണാൻ വിളിച്ചെങ്കിലും ഇലയിടാൻ ആളെത്താത്ത അവസ്ഥയിലാണ് പനമ്പിള്ളി നഗർ കസ്തൂർബ നഗറിലെ ഫൂഡ് സ്ട്രീറ്റ്. നാടൻ വിഭവങ്ങൾ മുതൽ ഇറ്റാലിയൻ രുചി വരെയുള്ള ആഹാരം നിലവാരം ഉറപ്പാക്കി കഴിക്കാമെന്നോർത്ത് ഇവിടെയെത്തിയാൽ അടച്ചിട്ട
സ്റ്റാളുകൾ കണ്ടു തിരികെപ്പോകേണ്ടി വരും. സെപ്റ്റംബറിൽ തിരക്കിട്ട് ഉദ്ഘാടനം നടത്തിയെങ്കിലും ഫൂഡ് സ്ട്രീറ്റ് ഇതുവരെ പൂർണമായി പ്രവർത്തന സജ്ജമായിട്ടില്ല. ആകെയുള്ള 20 കിയോസ്കുകളിൽ 7 എണ്ണം മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്.
ഇതിൽ തന്നെ പലതും ദിവസവും തുറക്കുന്നില്ല.
ചൈനീസ് വിഭവങ്ങൾ, ദോശക്കട എന്നീ വലിയ സ്റ്റാളുകളും സമൃദ്ധിയുടെ നേതൃത്വത്തിലുള്ള ചായക്കട, ഐസ്ക്രീം പാർലർ, പായസക്കട
എന്നീ ചെറിയ സ്റ്റാളുകളുമാണ് പ്രവർത്തിക്കുന്നത്. ഇവിടെ വൈകുന്നേരങ്ങളിൽ ചെറിയതോതിൽ ആളെത്തുന്നുണ്ട്.
എന്നാൽ പ്രതീക്ഷിച്ച രീതിയിൽ ഫൂഡ്സ്ട്രീറ്റ് സജീവമാകാത്തത് ഇവരെയും പ്രതിസന്ധിയിലാക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഫൂഡ് സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി കോർപറേഷൻ, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സഹകരണത്തോടെ ജിസിഡിഎയാണ് കസ്തൂർബാനഗറിൽ ഫൂഡ് സ്ട്രീറ്റ് ഒരുക്കുന്നത്.
ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ഉദ്ഘാടനത്തെ തുടർന്ന് ആദ്യ മാസം ഒട്ടേറെപ്പേർ ഇവിടെയെത്തിയിരുന്നെങ്കിലും സ്റ്റാളുകൾ പ്രവർത്തന സജ്ജമാകാത്തതിനെ തുടർന്ന് സന്ദർശകർ കുറഞ്ഞു. ഏറെ തിരക്കുള്ള പനമ്പിള്ളി നഗർ വോക് വേയുടെ സമീപത്താണ് കസ്തൂർബ നഗറിലേക്കുള്ള വഴിയെങ്കിലും ഈ ഭാഗത്തേക്കു വെളിച്ചക്കുറവുള്ളതിനാൽ സായാഹ്ന സവാരിക്കാരും മറ്റും ഇതുവഴി എത്തുന്നില്ല.
റോഡിൽ നിന്ന് അൽപം മാറിയാണ് ഫൂഡ് സ്ട്രീറ്റ് എന്നതിനാൽ വാഹനയാത്രികരുടെ ശ്രദ്ധിൽപെടാനുള്ള സാധ്യതയും കുറവാണ്.
എന്നാൽ എല്ലാം നല്ലരീതിയിൽ പോകുന്നുണ്ടെന്ന നിലപാടാണ് ജിസിഡിഎയുടേത്. നിലവിലുള്ള സ്റ്റാളുകൾ സജീവമാണെന്നും മറ്റു സ്റ്റാളുകളിലേക്കുള്ള നടത്തിപ്പുകാർക്കായി വീണ്ടും ടെൻഡർ വിളിക്കാനുള്ള ഒരുക്കത്തിലാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. കസ്തൂർബ നഗറിലെ നിർമാണം പൂർത്തിയായ ഓപ്പൺ ജിമ്മും കുട്ടികളുടെ പാർക്കും തുറക്കുന്നതോടെ ഇവിടം കൂടുതൽ സജീവമായേക്കും.
എങ്കിലും നഗരവാസികളുടെ ‘ഹാങ് ഔട് സ്പോട്’ എന്ന നിലയിൽ ഫൂഡ്സ്ട്രീറ്റ് ശ്രദ്ധനേടണമെങ്കിൽ കൃത്യമായ ഇടപെടലുകൾ തന്നെ വേണമെന്ന് സമീപവാസികൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

