കൊച്ചി∙ ഈ കാലഘട്ടത്തിലെ ചില സിനിമകൾ ദേശസ്നേഹം വളർത്തുന്നതിനു പകരം, വിഷലിപ്തമായ വർഗീയത സമൂഹത്തിൽ കുത്തിവയ്ക്കുന്ന ഉപകരണങ്ങളായി മാറിയിരിക്കുകയാണെന്ന് പരിസ്ഥിതി– സിനിമാ ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ്.
ഇത്തരം സിനിമകൾ ദേശസ്നേഹ വികാരങ്ങളെ ഉണർത്തുന്നതിലുപരി വർഗീയ ധ്രുവീകരണത്തിലൂടെ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഇഎസ് മാരംപള്ളി ഒാട്ടോണോമസ് കോളജിൽ നടന്ന ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദേഹം.
ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിലെ ഹിസ്റ്ററി ആൻഡ് ആന്ത്രോപ്പൊസീൻ സ്റ്റഡീസ് മേധാവിയും മണർകാട് സെന്റ്. മേരീസ് കോളജിലെ ചരിത്ര വിഭാഗം വിസിറ്റിങ് പ്രൊഫസർ കൂടിയാണ് ഡോ.
സെബാസ്റ്റ്യൻ ജോസഫ്.
സാംസ്കാരിക രാഷ്ട്രീയം- പ്രത്യയശാസ്ത്രവും പ്രതിനിധാനവും എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്. എംഇഎസ് കോളജ് പ്രിൻസിപ്പൽ ഡോ.
മൻസൂർ അലി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു. അനിത വർഗീസ്, അനിത മേരി എന്നിവർ സംസാരിച്ചു.
സിനിമ, ചരിത്രം, ദേശീയത എന്നിവയുടെ പരസ്പരബന്ധങ്ങളെ വിമർശനാത്മകമായി പരിശോധിക്കുന്ന ചർച്ചകൾക്ക് ഇതോടെ തുടക്കമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

