പറവൂർ ∙ പെരുവാരം – പുല്ലംകുളം റോഡിൽ പെരുവാരം ബസ് സ്റ്റോപ്പിന് സമീപത്തു നിന്നു വടക്കു ഭാഗത്തേക്ക് ഫുട്പാത്ത് കയ്യേറി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്താൽ ഇനി പിഴ വീഴും. ഇവിടെ പാർക്കിങ് നിരോധിച്ചു കൊണ്ടുള്ള നോ പാർക്കിങ് സ്റ്റിക്കർ പതിപ്പിച്ചു. നഗരസഭാധ്യക്ഷൻ രമേഷ് ഡി.കുറുപ്പുമായി വായനക്കാർക്കു സംവദിക്കാൻ മലയാള മനോരമ നടത്തിയ ‘ചെയർമാൻ സ്പീക്കിങ്’ പരിപാടിയിൽ ശിവദാസ് വടയത്ത് ഈ ആവശ്യം ഉന്നയിച്ചിരുന്നു.
തുടർന്ന് അനധികൃത പാർക്കിങ് മൂലമുള്ള പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മനോരമ വാർത്തയും പ്രസിദ്ധീകരിച്ചു.
പാർക്കിങ് ഒഴിവാക്കാൻ നടപടിയെടുക്കുമെന്നു ഫോൺ ഇൻ പരിപാടിയിൽ തന്നെ മറുപടി നൽകിയ നഗരസഭാധ്യക്ഷൻ ഇവിടെ നോ പാർക്കിങ് ബോർഡ് സ്ഥാപിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണു നടപടി. വീതി കുറഞ്ഞ റോഡിന്റെ നടപ്പാത കയ്യേറി ഇരുവശവും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതു വലിയ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു.
ബസുകളും കാറുകളുമൊക്കെ റോഡിലൂടെ വരുന്ന സമയത്തു വഴിനടക്കാൻ ജനങ്ങൾ ബുദ്ധിമുട്ടിയിരുന്നു. തിരക്കുള്ള സമയങ്ങളിൽ റോഡിലൂടെ ഇരുചക്രവാഹനങ്ങൾ കൊണ്ടുപോകാനും പ്രയാസമുണ്ടായി. ഒട്ടേറെയാളുകൾ രാവിലെ റോഡരികിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിട്ട് എറണാകുളത്തേക്ക് ബസിൽ പോകുമായിരുന്നു.
ജോലി കഴിഞ്ഞ് രാത്രി തിരികെ എത്തുമ്പോഴാണ് വാഹനങ്ങൾ മാറ്റിയിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

