തലശ്ശേരി ∙ കോടതി സമുച്ചയത്തിനും ബോംബ് ഭീഷണി. പൊലീസും ഡോഗ് സ്ക്വാഡും 8 നിലയിലുള്ള കോടതി സമുച്ചയം അരിച്ചുപെറുക്കി പരിശോധിച്ചു.
പഴയ കോടതി കെട്ടിടങ്ങളും പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. കാസർകോട് ഉൾപ്പെടെ മറ്റു ഭാഗങ്ങളിലും സമാനമായ ഭീഷണിയുണ്ടായിരുന്നു.
കോടതിയിൽ ഇ മെയിലിലാണ് സന്ദേശം ലഭിച്ചത്. പുലർച്ചെ അയച്ച സന്ദേശം രാവിലെ കോടതി തുറന്ന ഉടനെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ബന്ധപ്പെട്ടവർ പൊലിസിൽ കൈമാറുകയായിരുന്നു.
സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസിൽ വിധി ദിവസമായിരുന്നതിനാൽ ഇന്നലെ കോടതിയിൽ പതിവിൽ കൂടുതൽ ആളുകളുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

