പെരുമ്പാവൂർ ∙ കെട്ടിട നിർമാണത്തിന് എന്ന വ്യാജേന കോടനാട് പഴയ ആനക്കൂടിനു സമീപത്തു നിന്നു ഇഷ്ടികക്കളത്തിലേക്കു മണ്ണ് കടത്തുന്നതായി ആരോപിച്ച് കോടനാട് റസിഡന്റ്സ് അസോസിയേഷൻ പരാതി നൽകി.
പഞ്ചായത്ത് സെക്രട്ടറി നൽകിയ അനുമതിയിലാണു മണ്ണെടുപ്പ്. ജനുവരി 6,7,8,9 തീയതികളിലാണ് മണ്ണെടുപ്പിന് പെർമിറ്റ് നൽകിയിരുന്നതെങ്കിലും ഡിസംബർ 29 മുതൽ മണ്ണെടുപ്പ് ആരംഭിച്ചു. 4 ദിവസത്തേക്ക് 1011.16 ടൺ മണ്ണ് നീക്കം ചെയ്യുന്നതിനായി അനുവദിച്ച 190 ലോഡിന്റെ പാസിന്റെ മറവിൽ ഇരട്ടി ലോഡ് മണ്ണ് ഇഷ്ടികക്കളത്തിലേയ്ക്ക് കടത്തിയതെന്നു പരാതിയിൽ പറയുന്നു.
വില്ലേജ് ഓഫിസർക്ക് അസോസിയേഷൻ നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധന ഇഷ്ടിക കളത്തിൽ സംഭരിച്ച മണ്ണ് കണ്ടെത്തിയെങ്കിലും കരഭൂമിയിലായതിനാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഈ പ്രദേശത്ത് പെരിയാറിന്റെ തീരത്ത് മണ്ണെടുത്തത് മൂലമുണ്ടായ പരിസ്ഥിതി പ്രശ്നം മൂലം 2018ലെ പ്രളയകാലത്ത് വെള്ളം കയറി നശിച്ചിരുന്നു. അനധികൃത ഇഷ്ടികക്കളങ്ങൾക്കും മണ്ണെടുപ്പിനും എതിരെ നേരത്തെ കോടനാട് റസിഡന്റ്സ് അസോസിയേഷൻ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

