കണ്ണൂർ ∙ ഗാനഗന്ധർവൻ യേശുദാസിന്റെ 86ാം പിറന്നാൾ നാളെ സംഗീതപ്രേമികൾ ആഘോഷിക്കുമ്പോൾ അഴിയൂർ മാഹി ഫെൻസിൽ അബ്ദുൽ റസാഖിന് ആരാധനയുടെയും ഓർമകളുടെയും സ്വരമാധുരി. റേഡിയോയിലൂടെ കേട്ട പാട്ടകളിലൂടെ തുടങ്ങിയ ആരാധനയ്ക്കൊടുവിലാണ് യേശുദാസിനെ റസാഖ് പരിചയപ്പെടുന്നത്.
ആ സൗഹൃദം മേള സംഘാടനത്തിലൂടെ വളർന്നു. അമേരിക്കയിലുള്ള യേശുദാസുമായി ഇപ്പോഴും ഫോണിലൂടെ ആ സൗഹൃദം തുടരുന്നു.
1973ൽ കോഴിക്കോട്ടെ ഒരു ചടങ്ങിൽ വച്ചാണ് യേശുദാസിനെ അബ്ദുൽ റസാഖ് ആദ്യമായി നേരിട്ടു കാണുന്നത്. അവിടെ വച്ചു പരിചയപ്പെട്ടു.
വിലാസം വാങ്ങി കത്തുകളയച്ചു തുടങ്ങി. യേശുദാസ് കേരളത്തിൽ എവിടെയെത്തിയാലും റസാഖ് അവിടെയെത്തും.
നേരിൽ കണ്ടു പരിചയം പുതുക്കി വന്നു. തുടർന്നു ചെന്നൈയിലെ വീട്ടിലെ ഫോൺ നമ്പറും യേശുദാസ് റസാഖിനു കൈമാറി. 1973ൽ ദുബായ് വിമാനത്താവളത്തിലെ അക്കൗണ്ടന്റായി റസാഖിനു ജോലി ലഭിച്ചതോടെ സൗഹൃദം കൂടുതൽ ദൃഢമായി.
അപ്പോഴും കത്തെഴുത്ത് നിലച്ചില്ല. 1984ൽ ദുബായിൽ യേശുദാസിനെ പങ്കെടുപ്പിച്ചു സ്റ്റേജ് ഷോയും സംഘടിപ്പിച്ചു.
ചിത്രയെയും യേശുദാസിനെയും എസ്.പി.ബാലസുബ്രഹ്മണ്യത്തെയും പങ്കെടുപ്പിച്ചു രണ്ട് സ്റ്റേജ് ഷോകൾ പിന്നെയും നടത്തി. യേശുദാസും ഭാര്യ പ്രഭയും രണ്ടു തവണ റസാഖിന്റെ മാഹിയിലെ വീട്ടിലുമെത്തിയിട്ടുണ്ട്.
നാളെ രാവിലെ തന്നെ യേശുദാസിനു പിറന്നാൾ ആശംസ ഫോണിലൂടെ നേരുമെന്നു റസാഖ് പറഞ്ഞു. യേശുദാസ് ഉടൻ നാട്ടിലെത്തുമെന്നും നേരിൽ കാണാമെന്നുമുള്ള പ്രതീക്ഷയിലാണ് റസാഖ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

