തെന്മല∙ തിരുമംഗലം ദേശീയപാതയിൽ സുരക്ഷാ നടപടികൾ നടപ്പാക്കിയിട്ടും അപകടങ്ങൾ അവസാനിക്കുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് ശബരിമല തീർഥാടകരുടെ വാഹനവും ചരക്കുലോറിയും കൂട്ടിയിടിച്ചു ലോറി പാതയോരത്തേക്കു മറിഞ്ഞു. പ്ലാച്ചേരി കലയനാടിനു സമീപത്തായിരുന്നു അപകടം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3ന് വെള്ളിമല തണ്ണിവളവിൽ തമിഴ്നാട്ടിൽ നിന്ന് നിർമാണ സാധനങ്ങൾ കയറ്റിയ ടോറസ് ലോറി പാതയോരത്തേക്കു മറിഞ്ഞിരുന്നു. ഇവിടെ ചെറിയ കുളത്തിലെ കടവിലേക്കായിരുന്നു ടോറസ് ലോറി മറിഞ്ഞത്. ഇവിടെ ആരും ഇല്ലാതിരുന്നതിനാൽ അപകടം വഴിമാറി.
ശബരിമല മകരവിളക്ക് സീസണായതിനാൽ തമിഴ്നാട്ടിൽ നിന്നും തീർഥാടകരുടെ അഭൂതപൂർവമായ തിരക്കാണ്.
അതിർത്തിയിൽ ഗതാഗതം കുരുക്കിലായി പ്രതിസന്ധി നേരിടുമ്പോഴാണ് അപകടങ്ങളും പെരുകുന്നത്. ആര്യങ്കാവ് പാണ്ഡ്യൻപാറ പാതയിലേക്ക് നിയന്ത്രണം വിട്ടു ചരക്കുലോറി മറിഞ്ഞതും ഇടമണ്ണിൽ അയ്യപ്പഭക്തരുടെ ബസും പിന്നെ ചരക്കുലോറിയും ഉറുകുന്നിൽ ചരക്കുലോറിയും നിയന്ത്രണം വിട്ടു പാതയോരത്തേക്കു മറിഞ്ഞ അപകടം നടന്നിട്ട് അധിക ദിവസം ആയിട്ടില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ആര്യങ്കാവിൽ ലോറിയുമായി കൂട്ടിയിടിച്ച ശബരിമല തീർഥാടക വാഹനം താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തെ തുടർന്നു ദേശീയപാതയിൽ സുരക്ഷാ ഒാഡിറ്റ് നടത്തി സുരക്ഷ ഒരുക്കിയിരുന്നു.
ചരക്കു ലോറികളുടെ അമിതവേഗവും ഇന്ധനം ലാഭിക്കാൻ ന്യൂട്രൽ ഗിയറിലുള്ള ഒാട്ടവും അപകടങ്ങൾ പതിവാകാൻ കാരണം. ചരക്കുലോറി ഗതാഗതം നിയന്ത്രിച്ചു കടത്തി വിടാനുള്ള നടപടി വേണമെന്ന ആവശ്യം നടപ്പാക്കാത്തതാണു തിരിച്ചടി.
കോട്ടവാസൽ പുനലൂർ പാതയിൽ അപകടസാധ്യത വർധിച്ച ഭാഗങ്ങളിൽ അതീവ സുരക്ഷ ഒരുക്കണമെന്നിരിക്കെ നടപടിയില്ല. സുരക്ഷാ ഒാഡിറ്റ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് നൽകാൻ സോളർ സൂചന വിളക്കുകളും സുരക്ഷാ വേലികളും സ്ഥാപിച്ചതു മാത്രം മിച്ചം.
പലയിടത്തും തകർന്ന സുരക്ഷാ വേലികൾ നവീകരിച്ചിട്ടുമില്ല.
കൊടുംവളവുകളിലും വീതി കുറവായ ഭാഗങ്ങളിലും ടോറസ് ലോറികളുടെ മരണയോട്ടം മറ്റു വാഹനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. വീതികുറവായ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും പൊലീസിനു നീക്കമില്ല.
അമിതലോഡും അമിതവേഗവും കണ്ടെത്തി നടപടിയെടുക്കാൻ മോട്ടർ വാഹന വകുപ്പും മിനക്കെടുന്നില്ലെന്നാണു പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

