ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക് പറക്കുകയാണ് രശ്മിക മന്ദാന. കന്നഡയിൽ തുടങ്ങി തമിഴും തെലുങ്കും കടന്ന് ഹിന്ദിയിലും തൊട്ടതെല്ലാം സൂപ്പർ ഹിറ്റുകളാക്കിയുള്ള ജൈത്രയാത്ര രശ്മിക മന്ദാനയെ റെക്കോർഡ് ബുക്കിലും കൊണ്ടെത്തിച്ചു.
കർണാടക കുടക് ജില്ലയിൽ നിന്ന് ഏറ്റവുമധികം ആദായനികുതി അടയ്ക്കുന്നവരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്താണ് ഈ ‘ലേഡി സൂപ്പർ സ്റ്റാർ’.
നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദായനികുതിയായി ഇതുവരെ 4.69 കോടിയാണ് രശ്മിക അടച്ചതെന്ന് കണക്കുകൾ വ്യക്തമാക്കി. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (എൽഎൽപി) അടിസ്ഥാനത്തിൽ 3 ഗഡുക്കളായാണ് തുക അടച്ചത്.
ഇതോടെയാണ് മാതൃജില്ലയായ കുടകിൽ നിന്ന് ഏറ്റവുമധികം ആദായനികുതി അടയ്ക്കുന്നയാൾ എന്ന നേട്ടവും രശ്മിക മന്ദാനയ്ക്ക് സ്വന്തമായത്. നടപ്പുവർഷത്തെ ജനുവരി-മാർച്ച് ത്രൈമാസത്തെ നികുതി കൂടി അടയ്ക്കാനുണ്ടെന്നിരിക്കേ, റെക്കോർഡിൽ ബഹുദൂരം മുന്നിലെത്താനും രശ്മികയ്ക്ക് കഴിയും.
കന്നഡ ചിത്രമായ ‘കിറിക് പാർട്ടി’യിൽ നിന്നാണ് രശ്മിക സിനിമാ ജീവിതം ആരംഭിക്കുന്നത്.
തുടർന്ന് തെലുങ്കിലും തമിഴിലും ഹിന്ദിയിലും വൻ ഹിറ്റുകളോടെ പാൻ ഇന്ത്യൻ താരപ്പട്ടം. ഓരോ ചിത്രത്തിനും നിലവിൽ 9-10 കോടി രൂപ പ്രതിഫലം വാങ്ങുന്നുണ്ട്.
45 കോടിയാണ് കണക്കാക്കുന്ന മൊത്തം ആസ്തി. ഇതിൽ പരസ്യങ്ങളിൽ നിന്നുള്ള വരുമാനവും ഉൾപ്പെടുന്നു.
തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണ് രശ്മിക.
വിവാഹം ഫെബ്രുവരി 26ന് ഉദയ്പുരിൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുവരും സ്ഥിരീകരിച്ചിട്ടില്ല.
രശ്മികയ്ക്ക് ബെംഗളൂരു വിരാജ്പേട്ടയിൽ 8 കോടിയുടെ ആഡംബര വസതിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുടക്, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിലും സ്വത്തുക്കളുണ്ട്.
മുബൈ വർളിയിൽ അടുത്തിടെ ആഡംബര ഫ്ലാറ്റ് വാങ്ങിയിരുന്നു. ബോളിവുഡിൽ കൂടുതൽ ചിത്രങ്ങൾ തേടിയെത്തുന്ന പശ്ചാത്തലത്തിലാണിതെന്നാണ് സൂചന.
കോക്ക്ടെയിൽ-2, മൈസ, പുഷ്പ-3 തുടങ്ങിയ ചിത്രങ്ങളാണ് ‘ബോക്സ് ഓഫിസ് രാജ്ഞി’ രശ്മികയുടേതായി ഉടൻ പുറത്തുവരാനുള്ളത്.
ഇൻസ്റ്റഗ്രാമിൽ നാലരക്കോടിയിലേറെ ഫോളോവേഴ്സ് ഈ രശ്മികയ്ക്കുണ്ട്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

