തിരുവമ്പാടി∙ ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. നിർമാണ പ്രദേശമായ മറിപ്പുഴ, കുണ്ടൻതോട് ഭാഗത്തേക്ക് കൂറ്റൻ യന്ത്രങ്ങൾ എത്തിച്ചുകഴിഞ്ഞു.
ഇതിൽ പ്രധാനപ്പെട്ടത് പാറ തുളയ്ക്കുന്ന 2 കൂറ്റൻ ഡ്രില്ലിങ് റിഗ് ആണ്. തുരങ്ക കവാടത്തിലെ പാറ പൊട്ടിച്ച് ലെവൽ ആക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
തുരങ്ക മുഖം നിരപ്പാക്കിയാൽ മാത്രമേ യന്ത്രങ്ങൾ ഉപയോഗിച്ച് പാറ തുരക്കാൻ കഴിയൂ.
ഈ മാസം അവസാനത്തോടെ തുരങ്ക നിർമാണം ആരംഭിക്കും എന്നാണ് കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോൺ അധികൃതർ പറയുന്നത്. ഇപ്പോൾ 12 മണിക്കൂർ ജോലിയാണ് നടക്കുന്നത്.
എന്നാൽ തുരങ്ക നിർമാണം ആരംഭിക്കുന്നതോടെ പദ്ധതി പ്രദേശത്ത് പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവൃത്തി നടക്കും. പദ്ധതി പ്രദേശത്ത് തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെൽറ്റർ നിർമാണം പൂർത്തിയായി വരുന്നു.
പാറ പൊടിക്കുന്ന ക്രഷർ യൂണിറ്റ് ഉടനെ സജ്ജമാകും.
കുണ്ടൻതോടിൽ കരാർ കമ്പനി പാട്ടത്തിന് എടുത്ത 28 ഏക്കർ സ്ഥലത്താണ് ഇവ ക്രമീകരിക്കുന്നത്. ലേബർ ക്യാംപ്, ഓഫിസ് കാബിൻ, വർക്ക് ഷോപ്പ്, ക്രഷർ യൂണിറ്റ് എന്നിവയുടെ നിർമാണം ഉടനെ പൂർത്തിയാകും.
മറിപ്പുഴയ്ക്കു കുറുകെ താൽക്കാലിക 4 വരി ആർച്ച് സ്റ്റീൽ പാലത്തിന്റെ നിർമാണവും ആരംഭിച്ചു. ഇതിന്റെ കരാർ എടുത്തത് പുനിയ കൺസ്ട്രക്ഷൻ കമ്പനിയാണ്. പാലത്തിന്റെ 4 പില്ലറുകളുടെ നിർമാണമാണ് പുഴയിൽ ആരംഭിച്ചത്. മുത്തപ്പൻപുഴയിൽ സർക്കാർ ഏറ്റെടുത്ത 14 ഏക്കർ സ്ഥലം നിരപ്പാക്കി. ഇവിടെയാണ് തുരങ്കത്തിൽ നിന്ന് പുറത്ത് എടുക്കുന്ന കല്ലുകൾ നിക്ഷേപിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

