മൂന്നാർ ∙ കാൽനടയാത്രക്കാർക്കായി ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച മൂന്നാർ ടൗണിലെ മഴവിൽ പാലത്തിലും പ്രവേശന കവാടങ്ങളിലും വഴിയോരക്കച്ചവടങ്ങളും ഭിക്ഷാടനവും വ്യാപകമായതോടെ കാൽനട യാത്രക്കാർക്ക് കടന്നുപോകാൻ കഴിയുന്നില്ല. ഭിക്ഷാടനവും കച്ചവടവും നിരോധിച്ച് പൊലീസ് പാലത്തിൽ ഫലകം സ്ഥാപിച്ചെങ്കിലും ഇത് നോക്കുകുത്തിയാക്കിയാണ് കച്ചവടവും ഭിക്ഷാടനവും വ്യാപകമായിരിക്കുന്നത്.
2010ലാണ് എംഎൽഎമാരായിരുന്ന സൈമൺ ബ്രിട്ടോ, എസ്.രാജേന്ദ്രൻ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 43 ലക്ഷം രൂപ മുടക്കി മാട്ടുപ്പെട്ടി റോഡിനെയും ടൗണിനെയും ബന്ധിപ്പിക്കുന്ന ഇരുമ്പ് നടപ്പാലം നിർമിച്ചത്.
വിനോദ സഞ്ചാരികളും നാട്ടുകാരും ഇരുവശങ്ങളിലേക്കും പോകുന്നതിനായി ആശ്രയിക്കുന്നത് ഈ പാലത്തെയാണ്. എന്നാൽ പാലത്തിന്റെ ഇരുവശങ്ങളിലും ജനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധം വഴിയോര കച്ചവടക്കാർ കയ്യേറി കച്ചവടം നടത്തുകയാണ്.
ഇരുവശങ്ങളിലുമായി വലിയ കുടകൾ സ്ഥാപിച്ചാണ് കച്ചവടം. ഇതു കൂടാതെയാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭിക്ഷാടകരും പാലം കയ്യടക്കിയിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

