അങ്കമാലി ∙ കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് 17–ാം ബ്ലോക്കിൽ ക്ഷേത്രവും ക്വാർട്ടേഴ്സുകളും കാട്ടാനക്കൂട്ടം ആക്രമിച്ചു. ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കതകും ഓഫിസിന്റെ വാതിലും തകർന്നു.
സാധനസാമഗ്രികൾ വലിച്ചു പുറത്തിട്ടു. ക്ഷേത്രത്തിനു സമീപത്തെ രാജേന്ദ്രൻ, ഷാജി എന്നിവരുടെ ക്വാർട്ടേഴ്സുകൾ ആക്രമിച്ച കാട്ടാനകൾ ക്വാർട്ടേഴ്സുകൾക്ക് ഉള്ളിലെ സാധനങ്ങൾ നശിപ്പിച്ചു.
ഒരു മാസം മുൻപ് 17–ാം ബ്ലോക്കിലെ പള്ളിക്കു നേരെയും കാട്ടാനകളുടെ ആക്രമണമുണ്ടായി.കാട്ടാനഭീതിയെ തുടർന്നു തൊഴിലാളികൾ രാത്രിയിൽ പ്ലാന്റേഷനു പുറത്തു വാടകയ്ക്കു താമസിക്കേണ്ട ഗതികേടിലാണ്.
ഫാക്ടറി പരിസരത്തു നിന്ന് ഒട്ടേറെ കുടുംബങ്ങളാണ് ഇത്തരത്തിൽ മാറിയത്.ക്വാർട്ടേഴ്സുകൾക്കു ചുറ്റും പവർ ഫെൻസിങ് സ്ഥാപിക്കണമെന്ന് തൊഴിലാളികളും യൂണിയനുകളും പലതവണ ആവശ്യപ്പെട്ടെങ്കിലും പ്ലാന്റേഷൻ മാനേജ്മെന്റ് ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

