മ്ലാമല∙ ജനവാസ മേഖലയിൽ കാട്ടാനയുടെ വിളയാട്ടം, തെങ്ങുകൾ ഉൾപ്പെടെ കൃഷികൾ നശിപ്പിച്ചു. ഇതാദ്യമായാണ് മ്ലാമലയുടെ അതിർത്തി പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ കാട്ടാന എത്തുന്നത്.
പാമ്പനാർ ലാൻഡ്രം ഭാഗത്തുനിന്നെത്തിയ ആന കൃഷി നശിപ്പിച്ചു മടങ്ങി. തങ്കപ്പൻ, ചവറപ്പുഴ മാത്യു, മാളിയേക്കൽ ചിന്നമ്മ എന്നിവരുടെ ഒരേക്കറോളം സ്ഥലത്തെ കൃഷികളാണ് നശിപ്പിച്ചത്.
വലിയ തെങ്ങുകൾ പോലും ചുവടെ പിഴുതെറിഞ്ഞ നിലയിലാണ്. തങ്ങളുടെ താമസസ്ഥലത്തിനു തൊട്ടടുത്ത് എത്തിയ ആന വീടുകൾക്ക് കേടുപാടുകൾ വരുത്തിയില്ല എന്ന ആശ്വാസമുണ്ടെങ്കിലും ജനങ്ങൾ ആശങ്കയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

