കൊച്ചി ∙ കൊതുകുശല്യം പരിഹരിക്കാനായി 3 ഘട്ടങ്ങളിലായി അടിയന്തര നടപടികൾ സ്വീകരിക്കാൻ കോർപറേഷൻ. കൊതുകു നിവാരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ എല്ലാ ഹെൽത്ത് സർക്കിളുകളിലും 3 ദിവസത്തിനകം കൗൺസിലർമാരെ ഉൾപ്പെടുത്തി യോഗം വിളിക്കാൻ മേയർ വി.കെ.
മിനിമോൾ നിർദേശിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലെ കൊതുകു ലാർവകളെ കൊല്ലാൻ അടിയന്തരമായി മരുന്നു തളിക്കാനും ഇവിടങ്ങളിൽ ഫോഗിങ് നടത്താനും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
കൊതുകുകടി മൂലം പൊറുതിമുട്ടുന്ന നാട്ടുകാരുടെ അവസ്ഥയെക്കുറിച്ചു മലയാള മനോരമ പ്രസിദ്ധീകരിച്ച ‘കൊതുകിനാര് മണികെട്ടും?’ എന്ന വാർത്ത കൗൺസിലിൽ ചർച്ചയായി.
കൗൺസിലർമാരായ കെ.എക്സ്. ഫ്രാൻസിസ്, പി.ഡി.
മാർട്ടിൻ, സേവ്യർ പി. ആന്റണി, കെ.വി.പി.
കൃഷ്ണകുമാർ തുടങ്ങിയവർ മലയാള മനോരമ വാർത്ത പരാമർശിച്ച് കോർപറേഷൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കൊതുകുശല്യം എല്ലാക്കാലത്തും കൊച്ചിയുടെ പ്രശ്നമാണെന്നും എൽഡിഎഫ് കൊതുക്, യുഡിഎഫ് കൊതുക് എന്നിങ്ങനെ കൊതുകിനു രാഷ്ട്രീയമില്ലെന്നും പ്രതിപക്ഷ കക്ഷി നേതാവ് വി.എ. ശ്രീജിത് പറഞ്ഞു.
കൊതുകിനെ തുരത്താൻ മരുന്നു തളിക്കലും ഫോഗിങ്ങും ഫലപ്രദമായ മാർഗമല്ലെന്നും കൊച്ചിയിലെ സാഹചര്യങ്ങൾ പഠിച്ചു ശാശ്വതമായ പരിഹാര മാർഗങ്ങളാണു വേണ്ടതെന്നു കൗൺസിലർമാർ പറഞ്ഞു.
പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന ആവശ്യവുമുയർന്നു. വാതുറന്നാൽ വായിൽ കൊതുകു പോകുന്ന അവസ്ഥയാണെന്ന് യുഡിഎഫ് കൗൺസിലർ എം.ജി.
അരിസ്റ്റോട്ടിൽ പറഞ്ഞു. കാടുപിടിച്ചു കിടക്കുന്ന പറമ്പുകളെല്ലാം വെട്ടിത്തെളിക്കണമെന്നു ഹെൻട്രി ഓസ്റ്റിൻ ആവശ്യപ്പെട്ടു.
കൊതുകു നിവാരണത്തിനു പുതിയ പദ്ധതികൾ വേണമെന്നു ഡപ്യൂട്ടി മേയർ ദീപക് ജോയ് പറഞ്ഞു. ഫോഗിങ്, സ്പ്രേയിങ് മെഷീനുകൾ പരിഹരിച്ച്, അറ്റകുറ്റപ്പണി നടത്തി ഉടൻ സജ്ജമാക്കി കൊതുകു നിവാരണ പ്രവർത്തനങ്ങൾ അടിയന്തരമായി തുടങ്ങാൻ മേയർ ഹെൽത്ത് ഓഫിസർക്കു നിർദേശം നൽകി.
രാവിലെ മരുന്നു തളിച്ച സ്ഥലങ്ങളിൽ വൈകിട്ട് ഫോഗിങ് നടത്തണമെന്നും മേയർ നിർദേശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

