കോഴിക്കോട്∙ ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിനു ശേഷം പ്രതിസന്ധിയിലായ കോർപറേഷൻ സ്റ്റേഡിയത്തിന്റെ മൈതാനം പഴയ സ്ഥിതിയിലാക്കിയ ശേഷം തിരികെ നൽകുമെന്ന് ബാൻഡിഡോസ് മോട്ടോസ്പോർട്സ് ഉടമ മുർഷിദ് ബാൻഡിഡോസ് പറഞ്ഞു. കഴിഞ്ഞ ദിവസം മേയർ വിളിച്ച യോഗത്തിൽ മൈതാനത്തിന്റെ പുനർനിർമാണം എങ്ങനെ വേണമെന്നു പഠിക്കാൻ കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷനെ (കെഡിഎഫ്എ) ചുമതലപ്പെടുത്തിയിട്ടുണ്ട്.
മൈതാനം ഒരുക്കുന്നതിൽ വിദഗ്ധരായവരുടെ സംഘം ഇന്ന് കെഡിഎഫ്എയ്ക്കു വേണ്ടി സ്റ്റേഡിയത്തിൽ പരിശോധന നടത്തും. നാളെ മേയർക്ക് റിപ്പോർട്ട് നൽകും.
കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) പ്രസിഡന്റ് നവാസ് മീരാനുമായി ഇന്നലെ ചർച്ച നടത്തിയെന്ന് മുർഷിദ് ബാൻഡിഡോസ് പറഞ്ഞു. ഐഎസ്എൽ മത്സരങ്ങൾക്ക് മൈതാനം ഒരുക്കുന്ന വിദഗ്ധ സംഘം ഗുവാഹത്തിയിൽനിന്ന് എത്തി ഇന്നു മൈതാനത്ത് പരിശോധന നടത്തും.മൈതാനത്തിന്റെ അടിയിലുള്ള പൈപ്പ് പൊട്ടിയതായി പരാതിയുണ്ട്.
ഏതൊക്കെ ഭാഗത്താണ് പൈപ്പ് പൊട്ടിയതെന്ന് പരിശോധിച്ച് അതു നേരെയാക്കും. മൈതാനത്ത് പച്ചപ്പുല്ലു വളർത്തി ഭംഗിയാക്കുന്നതിലല്ല ശ്രദ്ധയെന്നും കരാർപ്രകാരം പൂർവ സ്ഥിതിയിലേക്ക് മാറ്റിയെടുക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും മുർഷിദ് പറഞ്ഞു.
മൈതാനത്ത് പുല്ലുവളർച്ചയ്ക്കു വേണ്ട
വളം എത്തിച്ചിട്ടുണ്ട്. വിദഗ്ധ സംഘം എത്തുന്നതിനൊപ്പം ഇന്നുതന്നെ പുല്ലിന് വളമിടുന്നതും തുടങ്ങും. രണ്ടു മൂന്നു ദിവസത്തിനകം പുല്ലിന്റെ വളർച്ച നേരെയാകുമെന്നാണ് പ്രതീക്ഷ. വെയിലേറ്റു കിടന്നതിനാൽ പുല്ലിനു ആരോഗ്യകരമായ സ്വാഭാവിക വളർച്ചയുണ്ടാകും.
മൈതാനത്തിന്റെ ഘടനയും വെള്ളപൈപ്പുകളുടെ പ്രശ്നവും പരിഹരിച്ച് ഒട്ടും പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പാക്കിയശേഷം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

