തൃശ്ശൂർ: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ ഏരിയയിൽ ഇന്ധനച്ചോർച്ചയുള്ള നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ ആർപിഎഫ് അറസ്റ്റ് ചെയ്തു. ഇന്ന് നടന്ന പരിശോധനയിലാണ് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പെട്രോൾ നോബ് ഓഫ് ചെയ്ത് ചോർച്ച അടയ്ക്കുകയും വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് വാഹന ഉടമയ്ക്കെതിരെ തൃശ്ശൂർ ആർപിഎഫ് പോസ്റ്റ് 154-ാം വകുപ്പ് പ്രകാരം കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
റെയിൽവേ പരിസരത്ത് വാഹനം പാർക്ക് ചെയ്യുന്നവർ കൃത്യമായ മെയിന്റനൻസ് നടത്തണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൊമേഴ്സ്യൽ, ഇലക്ട്രിക്കൽ വിഭാഗങ്ങൾ സംയുക്തമായി ഫയർ സേഫ്റ്റി ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്.
500-ഓളം ബൈക്കുകൾ കത്തിയമർന്നു; സ്റ്റേഷൻ മാസ്റ്റർക്ക് കോർപ്പറേഷൻ നോട്ടീസ് തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള പാർക്കിംഗ് ഏരിയയിൽ ഇന്ന് പുലർച്ചെ ആറരയോടെയുണ്ടായ വൻ തീപിടിത്തത്തിൽ 500-ലേറെ ഇരുചക്രവാഹനങ്ങൾ പൂർണ്ണമായും കത്തിയനശിച്ചു. സംഭവത്തെത്തുടർന്ന് കെട്ടിട
നിർമ്മാണ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷൻ മാസ്റ്റർക്ക് തൃശ്ശൂർ കോർപ്പറേഷൻ നോട്ടീസ് അയച്ചു. പാർക്കിംഗിലുണ്ടായിരുന്ന ബൈക്കുകളുടെ പെട്രോൾ ടാങ്കുകൾ പൊട്ടിത്തെറിച്ചതോടെ തീ അതിവേഗം പടരുകയായിരുന്നു.
തൊട്ടടുത്ത ടിക്കറ്റ് കൗണ്ടറും പാളത്തിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ എഞ്ചിനും ഭാഗികമായി കത്തിനശിച്ചു. 5 ഫയർ യൂണിറ്റുകൾ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ജീവനക്കാരും നാട്ടുകാരും സമയത്തിന് മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പാർക്കിംഗ് ഏരിയയിൽ മുൻസിപ്പൽ ബിൽഡിംഗ് നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് കോർപ്പറേഷന്റെ കണ്ടെത്തൽ.
ഏഴ് ദിവസത്തിനകം വിശദമായ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

