കാലടി∙ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തില്‍ ഭക്തജനപ്രവാഹം തുടരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ദിവസവും ക്ഷേത്രത്തിൽ എത്തുന്നത്.
പാര്‍വതി ദേവിയുടെ നട വര്‍ഷത്തില്‍ 12 ദിവസം തുറക്കുന്നുവെന്നത് പോലെതന്നെ ഉപദേവതകളുടെ പ്രതിഷ്ഠകള്‍ക്കും ക്ഷേത്രത്തില്‍ വ്യത്യസ്തതകളേറെയുണ്ട്.
മഹാദേവനൊപ്പം സതീദേവിയും പാര്‍വതി ദേവിയും ഒരേ മതില്‍ക്കെട്ടിനുള്ളില്‍ വാണരുളുന്ന കേരളത്തിലെ തന്നെ ഏക ക്ഷേത്രമാണിത്.
ദക്ഷയാഗ വേളയില്‍ തന്റെ പിതാവായ ദക്ഷനാല്‍ അപമാനിതയായ സതീദേവി യാഗാഗ്നിയില്‍ ആത്മാഹുതി ചെയ്തുവെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ഇതറിഞ്ഞ മഹാദേവന് തന്റെ ഭൂതഗണങ്ങള്‍ക്കും ശിരസില്‍ നിന്ന് ജട
പറിച്ചെറിഞ്ഞ് ജന്മം നല്കിയ ഭദ്രകാളിക്കുമൊപ്പം യാഗവേദി ചുട്ടെരിക്കുകയും ദക്ഷന്റെ ശിരസ്സ് അറുത്തെറിയുകയും ചെയ്തു. ഒടുവില്‍ ദേവന്മാരുടെ അപേക്ഷ പ്രകാരം സതീദേവി പിന്നീട് പാര്വതിദേവിയായി പുനര്‍ജനിച്ചു എന്നുമാണ് വിശ്വാസം.
മഹാദേവനേയും സതീദേവിയേയും പാര്‍വതീദേവിയേയും ഭദ്രകാളിയേയും ഒരേ സമയം ദര്‍ശിക്കാൻ നടതുറപ്പ് വേളയില്‍ ഭക്തര്‍ക്ക് അവസരം ലഭിക്കും.
ഗണപതി, മഹാവിഷ്ണു, നാഗ പ്രതിഷ്ഠ, ധര്‍മ്മശാസ്താവ്, യക്ഷി എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ആയില്യം ദിനമായ ചൊവ്വാഴ്ച ക്ഷേത്രത്തിലെ നാഗദേവതകള്‍ക്ക് പ്രത്യേക പൂജകള്‍ നടന്നു.
നടതുറപ്പ് വേളയിൽ നാഗപ്രീതി നേടി സര്‍പ്പദോഷങ്ങള്‍ക്കു പരിഹാരം നേടാമെന്നാണ് വിശ്വാസം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുള്ളുവ കുടുംബാംഗങ്ങളാണ് എല്ലാ വര്‍ഷവും പുള്ളുവന്‍പാട്ട് പാടാനായി എത്തുന്നത്. പുള്ളുവന്‍ കുടംകൊട്ടി അനന്തന്, വാസുകി, തക്ഷകന്, കാര്ക്കോടകന് തുടങ്ങിയ നാഗദൈവങ്ങളെ സ്തുതിച്ചു പാടുന്നതാണ് പാട്ടുകള്‍.
സുഗമമായി ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

