പിറവം ∙ ടൗണിൽ ഗതാഗത പരിഷ്കാരം വൈകുന്നതോടെ പോസ്റ്റ് ഓഫിസ് ജംക്ഷനിൽ അപകടം തുടരുന്നു. നടക്കാവ് റോഡും പെരുവംമൂഴി റോഡും ചേരുന്ന ഇവിടെ പലപ്പോഴായി ഉണ്ടായ അപകടത്തിനു കണക്കില്ല.
ഇന്നലെ പുലർച്ചെ കെഎസ്ആർടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ചു. ഡിപ്പോയിൽ നിന്നു കടവു റോഡിലൂടെ സ്റ്റാൻഡിലേക്കു വരികയായിരുന്ന ബസും ടൗണിൽ നിന്നു വന്ന വാനും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാൻ വെട്ടിത്തിരിഞ്ഞു റോഡിൽ മറിഞ്ഞു.
വാൻ ഡ്രൈവർക്കും ബസ് കണ്ടക്ടർക്കും നിസ്സാര പരുക്കുണ്ട്.
വാനിൽ നിന്നു പാൽ റോഡിൽ പരന്നതോടെ അഗ്നിരക്ഷാസേന എത്തി റോഡ് കഴുകി. പോസ്റ്റ് ഓഫിസ് ജംക്ഷനിൽ അപകടം തുടർച്ചയായതോടെയാണു പെരുവംമൂഴി റോഡ് ഉയർത്തി ടാർ ചെയ്തത്. ഇതോടെ നടക്കാവ് റോഡിനൊപ്പം ജംക്ഷനിൽ ഉയരമായി.ഉന്നത നിലവാരത്തിൽ പൂർത്തിയായ കടവ് ഭാഗത്തു നിന്നു ബസുകളും ലോറികൾ ഉൾപ്പെടെ മറ്റു വാഹനങ്ങളും വേഗതയിലെത്തുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്.
ടൗണിൽ നിലവിലുള്ള ഗതാഗതക്രമമനുസരിച്ച് ഭാരവാഹനങ്ങളെല്ലാം പോസ്റ്റ് ഓഫിസ് ജംക്ഷനിലെത്തിയാണു ടൗണിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കു പോകുന്നതും.
പാലത്തിൽ നിന്നു പെരുവംമൂഴി റോഡിലേക്ക് തിരിയുന്ന ഭാഗത്തു കാഴ്ച മറയ്ക്കുന്ന നിലയിൽ വിവിധ സർക്കാർ ഓഫിസ് കെട്ടിടങ്ങളാണ്. ഇതിനാൽ തന്നെ മറുഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ കാണാനാവില്ലെന്നാണു പരാതി. ഭാരവാഹനങ്ങളെല്ലാം തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാവും കാണാനാവുക. ജംക്ഷനിൽ ഇരു ഭാഗത്തും വേഗത നിയന്ത്രിക്കുന്നതിനു ക്രമീകരണം ഉണ്ടായാൽ മാത്രമേ അപകടം ഒഴിവാകുകയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

