പാലക്കാട് ∙ കുന്നത്തൂർമേട് – കൽമണ്ഡപം റോഡിൽ പൊട്ടിയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ച് ശുദ്ധജല വിതരണം പുനഃസ്ഥാപിച്ചു. ഇന്നലെ രാത്രി മുതൽ പൈപ്പിൽ വെള്ളം എത്തിത്തുടങ്ങി.
ഇന്നു മുതൽ ജലവിതരണം സാധാരണ നിലയിലാകുമെന്നു ജല അതോറിറ്റി അറിയിച്ചു. ഇവിടെയുള്ള പഴയ എസി പൈപ്പ് ലൈൻ ആണു കഴിഞ്ഞ ദിവസം പൊട്ടിയത്. ഇതോടെ പരിസരപ്രദേശങ്ങളിൽ ശുദ്ധജലം മുടങ്ങി കടുത്ത പ്രതിസന്ധി നേരിട്ടു.
നഗരസഭയുടെ നേതൃത്വത്തിൽ ടാങ്കറിൽ വെള്ളം എത്തിച്ചാണു ശുദ്ധജലം ഉറപ്പാക്കിയത്. അമൃത് പദ്ധതിയിൽ പ്രദേശത്തു പിവിസി പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പഴയ പൈപ്പ് ലൈനിൽ നിന്നു പൂർണമായും ജലവിതരണം ഇതിലേക്കു മാറ്റിയിട്ടില്ല. ഈ പ്രവൃത്തി ചെയ്യാൻ 2 ദിവസമെങ്കിലും ജലവിതരണം നിർത്തിവയ്ക്കേണ്ടിവരും.
പിന്നീട് അറിയിച്ച ശേഷമായിരിക്കും ഈ പ്രവൃത്തി നടത്തുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

