കൽപറ്റ ∙ വയനാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ ബദൽ പാതയും പടിഞ്ഞാറത്തറ–പൂഴിത്തോട് ചുരമില്ലാ പാതയും ഉടൻ യാഥാർഥ്യമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്ര വൈസ് ക്യാപ്റ്റൻ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫൽ ഫൈസി തെന്നല എന്നിവർ ആവശ്യപ്പെട്ടു.
നിർദിഷ്ട കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാത പൂർത്തിയാകാൻ കുറഞ്ഞത് 5 വർഷമെങ്കിലും വേണ്ടിവരും.
ഇൗ സാഹചര്യത്തിൽ ചുരം ബദൽപാതകൾ വേഗത്തിൽ യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണം. ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം മറികടക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഇടപെടലുകൾ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
മാനന്തവാടി ഗവ.മെഡിക്കൽ കോളജിൽ വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിന് സർക്കാർ കാര്യക്ഷമമായി ഇടപെടുക, ജില്ലയിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കൃഷിമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, വയനാട്ടിൽ സർക്കാർ തലത്തിൽ കൂടുതൽ പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക, ഭൂപരിഷ്കരണ നിയമനത്തിൽ കാലോചിതമായ മാറ്റം വരുത്തുക, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളുടെ മാപ്പിങ് പുനഃപരിശോധിക്കുകയും പെട്ടെന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള ആധുനിക സംവിധാനങ്ങൾ ജില്ലയിൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു.
ദേശീയ നേതാക്കളുടെ ഗുണം വയനാടിനുലഭിക്കണം
കൽപറ്റ ∙ ദേശീയ തലത്തിലുള്ളവർ പ്രതിനിധീകരിക്കുന്നതിന്റെ ഗുണം വയനാട്ടുകാർക്ക് ലഭിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിംമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി, ‘മനുഷ്യർക്കൊപ്പം’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന കേരള യാത്രയ്ക്ക് കൽപറ്റയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വയനാടിന്റെ വികസന കാര്യങ്ങൾ എളുപ്പമാകുമെന്ന നിലയിൽ വയനാട്ടുകാർ അർപ്പിച്ച വിശ്വാസത്തെ അവർ ദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കണം.
പ്രതിപക്ഷത്തിന്റെ ഇന്ത്യയെ കുറിച്ചുള്ള സങ്കൽപങ്ങൾ രാജ്യത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായി വയനാട്ടിൽ നിന്നുള്ള പാർലമെന്ററി അംഗത്വത്തെ അവർ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യാത്രയ്ക്ക് ജില്ലയിൽ ആവേശോജ്ജ്വല സ്വീകരണം
കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. ഇന്നലെ രാവിലെ ഒൻപതോടെ ലക്കിടിയിലെത്തിയ യാത്രാസംഘത്തെ സുന്നി നേതാക്കളും സെന്റിനറി ഗാർഡും ചേർന്ന് സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ കൽപറ്റയിലേക്ക് ആനയിച്ചു.
തുടർന്ന് ജില്ലയിലെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി സംവാദം നടത്തി. വൈകിട്ട് കൽപറ്റ നഗരത്തിൽ റാലിയും സെന്റിനറി ഗാർഡിന്റെ പരേഡും നടത്തി.
തുടർന്ന് ട്രാഫിക് ജംക്ഷന് സമീപത്തായി സജ്ജീകരിച്ച വേദിയിൽ പൊതുസമ്മേളനം നടത്തി. മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. പി.ഹസൻ മുസല്യാർ അധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങൾ, യാത്രാ ഉപനായകൻ പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ.അബ്ദുൽഹക്കിം അസ്ഹരി, ടി.സിദ്ദീഖ് എംഎൽഎ, നഗരസഭാധ്യക്ഷൻ പി.
വിശ്വനാഥൻ, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, എസ്. ഷറഫുദ്ദീൻ, കെ.എസ്.മുഹമ്മദ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

