അങ്കമാലി ∙ അങ്കമാലി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം. ദേശീയപാതയും എംസി റോഡും വൻകുരുക്കിലാകുന്നതോടെ ടൗൺ കടക്കണമെങ്കിൽ മണിക്കൂറുകളെടുക്കുന്ന സ്ഥിതിയുണ്ട്.ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ നടപടിയില്ല.
ബൈക്കുകൾക്കു പോലും കടന്നുപോകാൻ പറ്റാത്ത തരത്തിൽ തിങ്ങിയാണു വാഹനങ്ങൾ പോകുന്നത്. ദേശീയപാതയിൽ കോതകുളങ്ങര പാലം മുതൽ ടെൽക് വരെയും അങ്കമാലി ടൗൺ മുതൽ എംസി റോഡിലെ നായത്തോട് ജംക്ഷൻ വരെയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം.
എംസി റോഡിൽ അമലോത്ഭവമാത കപ്പേള ജംക്ഷനും ദേശീയപാതയിൽ അങ്ങാടിക്കടവ് സിഗ്നൽ ജംക്ഷനും കടക്കണമെങ്കിൽ ഏറെ നേരമെടുക്കും.
ഇടമലയാർ കനാൽ ബണ്ട് റോഡിൽ നിന്ന് എൻഎച്ച് ലിങ്ക് റോഡിലേക്കു ചില സമയങ്ങളിൽ ബൈക്കിനു പോലും കടന്നുപോകാൻ കഴിയാറില്ല.വൈകിട്ട് 5 മുതലാണ് ഗതാഗതക്കുരുക്ക് രൂക്ഷം.ബാങ്ക്,സെൻട്രൽ, ടി.ബി തുടങ്ങി പ്രധാന ജംക്ഷനും ഇടറോഡുകളും ഒരേ സമയം കുരുക്കിലാകും. ആംബുലൻസ്, ഫയർഎൻജിൻ പോലുള്ള അവശ്യസർവീസുകളെയൊക്കെ ഗതാഗതക്കുരുക്ക് ബാധിക്കുന്നുണ്ട്.
വിമാനയാത്രക്കാർക്കു കൃത്യസമയത്തു വിമാനത്താവളത്തിൽ എത്താനാവാത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്.
ദീർഘദൂര കെഎസ്ആർടിസി യാത്രക്കാരും ഗതാഗതക്കുരുക്കിൽ പെടുന്നു. നടപ്പാതകളിൽ വരെ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനാൽ കാൽനടയാത്രക്കാർക്കു റോഡിലിറങ്ങി നടക്കേണ്ട
സ്ഥിതിയാണ്.യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണു ടൗണിൽകൂടി വാഹനങ്ങൾ കടന്നുപോകുന്നത്. കോതകുളങ്ങരയിൽ നിന്ന് അങ്കമാലി ടൗണിലേക്കു നാലിലേറെ വരികളായാണു വാഹനങ്ങൾ വരുന്നത്.
ദേശീയപാതയുടെ ഇരുവശങ്ങളും കാടുമൂടിക്കിടക്കുകയാണ്. കാടുമൂടിയ വശങ്ങൾ വൃത്തിയാക്കിയാൽ യാത്ര സുഗമമാകും.
സ്ലാബുകൾ തകർന്നു കാനയിലേക്കു തന്നെ വീണുകിടക്കുകയാണ്.നടപ്പാത കാടുമൂടിയതിനാൽ കാൽനടയാത്രക്കാർക്കു റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്.
അങ്കമാലി ബൈപാസ്
അങ്കമാലിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായേക്കാവുന്ന അങ്കമാലി ബൈപാസും കുണ്ടന്നൂർ ബൈപാസും അനിശ്ചിതാവസ്ഥയിലാണ്.
2 ബൈപാസുകളും അടുത്ത കാലത്തൊന്നും യാഥാർഥ്യമാകില്ലെന്ന സ്ഥിതിയാണ്. ഭൂവുടമകൾക്കു പണം നൽകി ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയിട്ട് ഏറെ നാളുകളായ അങ്കമാലി ബൈപാസ് പദ്ധതി നീണ്ടുപോകുകയാണ്.
കുണ്ടന്നൂർ ബൈപാസിന്റെ 3എ പുനർവിജ്ഞാപനം ഒക്ടോബറിൽ ഉണ്ടാകുമെന്നാണു ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ 3എ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.നേരത്തെ 3എ പുറപ്പെടുവിച്ചതാണെങ്കിലും അതിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനാൽ റദ്ദായതിനാണു വീണ്ടും വിജ്ഞാപനം വിളിക്കേണ്ടി വരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

