ശബരിമല ∙ തിരക്കിനു നേരിയ ആശ്വാസം ഉണ്ടെങ്കിലും പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപിനു കുറവില്ല. കരിമല പാതയിൽ തീർഥാടകരുടെ എണ്ണം വർധിച്ചു.
ഞായർ ആയിരുന്നിട്ടും ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. വൈകിട്ട് 3 വരെയുള്ള കണക്ക് അനുസരിച്ച് ഇന്നലെ 52,500 പേർ ദർശനം നടത്തി.
അതിൽ 5,351 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ നീളുന്ന കാത്തു നിൽപാണ്.
വൈകിട്ട് 4ന് വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞാണ് തീർഥാടകരുടെ നിര.
ഇത് ശരംകുത്തി ഭാഗത്തേക്കും നീണ്ടിട്ടുണ്ട്. മിനിറ്റിൽ 70 പേരിൽ കുറയാതെ പതിനെട്ടാംപടി കയറിയെങ്കിൽ മാത്രമേ ക്യൂവിന്റെ നീളം കുറയ്ക്കാൻ കഴിയൂ.
പതിനെട്ടാംപടിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ വേഗം തളരുന്നു. പടികയറ്റത്തിന്റെ വേഗം കുറയാൻ ഇത് ഇടയാക്കുന്നു.
വേഗത്തിൽ കയറ്റിവിടാൻ മെഗാഫോണിലൂടെ പൊലീസിനു നിർദേശം നൽകുന്ന ഉദ്യോഗസ്ഥരെയും കാണാം. മണ്ഡലകാലത്തെ അപേക്ഷിച്ച് കരിമല വഴിയുള്ള കാനനപാതയിൽ തീർഥാടകരുടെ തിരക്ക് കൂടിയിട്ടുണ്ട്.
മകരവിളക്ക് ; വിപുലമായ ക്രമീകരണങ്ങളൊരുക്കാൻ ദേവസ്വം ബോർഡും പൊലീസും
ശബരിമല ∙ ദേവസ്വം ബോർഡും സർക്കാരിന്റെ വിവിധ വകുപ്പുകളും മകരവിളക്ക് ഒരുക്കങ്ങൾ തുടങ്ങി. 14ന് ആണ് മകരവിളക്ക്. 12 മുതൽ തീർഥാടകർ മകരജ്യോതി ദർശനത്തിനായി സന്നിധാനത്ത് ക്യാംപ് ചെയ്തു തുടങ്ങും.
തീർഥാടകർ തങ്ങുന്ന സ്ഥലങ്ങളിൽ അപകടം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് ബാരിക്കേഡ് നിർമിക്കും. കുടിവെള്ളവും ലഭ്യമാക്കും.
തിരക്കു നിയന്ത്രണത്തിനായി പൊലീസ് വിപുലമായ പദ്ധതി തയാറാക്കിയിട്ടുണ്ട്.
വനം വകുപ്പിന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വലിയ തിരക്ക് പരിഗണിച്ച് ആരോഗ്യവകുപ്പ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വനം മേഖലയിലുള്ള തിരുവാഭരണ പാത തെളിക്കുന്ന ജോലികൾ തീർന്നു.
അട്ടത്തോട് മുതൽ നീലിമല വരെയാണ് കാട്ടിലൂടെ തിരുവാഭരണം കടന്നു പോകുന്നത്. തീർഥാടകരുടെ മടക്കയാത്രയ്ക്ക് കെഎസ്ആർടിസിയും പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്.
മകരജ്യോതി ദർശനത്തിനായി തീർഥാടകർ തങ്ങുന്ന സ്ഥലങ്ങൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്, വനം, ആരോഗ്യം വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും.
തീർഥാടകരുടെ സ്നാനത്തിന് ആവശ്യമായ വെള്ളം എത്തിക്കാനുള്ള തയാറെടുപ്പുകൾ ജലസേചന വകുപ്പും തുടങ്ങി. പമ്പാനദിയിലെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
അതിനാൽ ഒഴുകി വരുന്ന വെള്ളം പണ്ടാരക്കയം തടയണയിൽ സംഭരിച്ച് മണിക്കൂറുകൾ ഇടവിട്ട് തുറന്നുവിടുന്നുണ്ട്. ഈ വെള്ളം ത്രിവേണിയിൽ തടഞ്ഞു നിർത്തിയാണ് ജലഅതോറിറ്റി പമ്പിങ് നടത്തുന്നത്.
പമ്പ മുതൽ ശരംകുത്തി വരെ പമ്പയിൽ നിന്നുള്ള വെള്ളമാണ് വിതരണം ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

