പത്തനംതിട്ട ∙ ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ കഥകളി മേളയ്ക്ക് ഇന്നു തുടക്കമാകും.
അയിരൂർ കഥകളി ഗ്രാമത്തിൽ ചെറുകോൽപുഴ പമ്പാ മണൽ പുറത്താണു ഒരാഴ്ചക്കാലം നീളുന്ന മേള. രാവിലെ 10ന് സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ടി.പ്രസാദ് കൈലാത്ത് അധ്യക്ഷത വഹിക്കും.
പ്രമോദ് നാരായണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. നാട്യഭാരതി അവാർഡ് കഥകളി ഗായകൻ കലാമണ്ഡലം വിനോദിന് സമ്മാനിക്കും.
11 മുതൽ വിദ്യാർഥികൾക്കായി കഥകളി അരങ്ങേറും. നളചരിതം ഒന്നാം ദിവസം, രുക്മാംഗദ ചരിതം, കിർമീരവധം, തോരണയുദ്ധം, രാജസൂയം (വടക്കൻ), കംസവധം, ഉത്തരാസ്വയംവരം എന്നീ കഥകളാണ് ആടുന്നത്.
ദിവസവും വൈകിട്ട് 6.30ന് കഥകളി ആരംഭിക്കും.
വിദ്യാർഥികളുടെ കഥകളി പാഠഭാഗങ്ങൾ പഠനക്കളരിയിൽ അരങ്ങേറും. ഇലന്തൂർ ഗവ.
കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവർ ചേർന്ന് ‘കഥകളിയിലെ നൃത്തം’ എന്ന വിഷയത്തിൽ ത്രിദിന രാജ്യാന്തര സെമിനാറും നടത്തും.
കളിയരങ്ങിൽ ഇന്ന്
ഇന്ന് നളചരിതം കഥയുടെ ആദ്യരംഗങ്ങൾ നിറഞ്ഞാടും.
കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണു നളനായി വേഷമിടുന്നത്. കലാമണ്ഡലം ഷൺമുഖനാണു ദമയന്തി.
കലാമണ്ഡലം കൃഷ്ണപ്രസാദ് ഹംസം. കലാമണ്ഡലം വിഷ്ണുമോനാണു നാരദനായി രംഗത്തെത്തുന്നത്.
കെ.എൽ.കൃഷ്ണമ്മ ആട്ടവിളക്ക് തെളിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

