രാജകുമാരി∙ ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തിൽ നെൽക്കൃഷിക്ക് ഭീഷണിയായി വാട്ട രോഗവും കളശല്യവും.
നെൽച്ചെടികളിൽ മഞ്ഞളിപ്പ് ബാധിച്ചതിനു പിന്നാലെ ഓലകൾ കരിയുന്നു. ഇലയുടെ അറ്റത്തുനിന്ന് ആരംഭിക്കുന്ന കരിച്ചിൽ നെല്ലോലയെ പൂർണമായും ബാധിച്ച് ഉണങ്ങുന്നതാണ് രോഗലക്ഷണം.
നെൽച്ചെടിയുടെ ഇലകളുടെ രണ്ട് അരികിലും മഞ്ഞളിപ്പ് കാണപ്പെടുന്നതിന് പിന്നാലെയാണ് നെല്ലോല കരിഞ്ഞുണങ്ങുന്നത്.
ബൈസൺവാലി കൃഷി ഓഫിസർ സ്മിത എസ്.കുമാർ, ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ സയന്റിസ്റ്റ് ഡോ. സുധാകർ സൗന്ദർരാജൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.
നെൽച്ചെടിയെ ബാധിച്ചത് വാട്ട രോഗം (ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ്) ആണെന്ന് ഡോ.
സുധാകർ സൗന്ദർരാജൻ പറഞ്ഞു. രോഗബാധയെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്.
ബാക്ടീരിയൽ ലീഫ് ബ്ലൈറ്റിനെതിരെ കോപ്പർ ഓക്സിക്ലോറൈഡ് ചേർന്ന ആന്റിബയോട്ടിക് മരുന്നുകൾ തളിക്കുന്നത് ഉചിതമാണ്.
മുട്ടുകാട് പാടശേഖരവും ഓർമയാകുമോ ?
കുടിയേറ്റ കാലം മുതൽ നെൽക്കൃഷിയുള്ള സ്ഥലമാണ് മുട്ടുകാട്. ഹൈറേഞ്ചിലെ ഏറ്റവും വലിയ പാടശേഖരമാണ് മുട്ടുകാട് പാടശേഖരം.
ഒരു കാലത്ത് 100 ഹെക്ടറോളം സ്ഥലത്ത് നെൽക്കൃഷി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 50 ഹെക്ടറിൽ താഴെയാണ് നെൽക്കൃഷിയുള്ളത്.
ഇരുപ്പൂ കൃഷി ചെയ്തിരുന്ന ഭൂരിഭാഗം കർഷകരും ജലക്ഷാമവും താെഴിലാളി ക്ഷാമവും മൂലം കൃഷി വർഷത്തിൽ ഒരു തവണയാക്കി.
മഴക്കാലത്ത് ബണ്ട് പാെട്ടി പാടശേഖരത്തിൽ വെള്ളം കയറുന്നതും പതിവാണ്. അതിഥിത്തൊഴിലാളികൾ വന്നതോടെയാണ് താെഴിലാളി ക്ഷാമത്തിന് അൽപമെങ്കിലും പരിഹാരമായത്.
ഇപ്പോൾ രോഗ ബാധ കൂടിയായതോടെ മുട്ടുകാട് പാടശേഖരത്തിൽ ഇനിയെത്ര നാൾ നെൽക്കൃഷി തുടരുമെന്നതിൽ ആശങ്കയുണ്ട്. കൃഷി വകുപ്പ് ഇടപെട്ട് മുട്ടുകാട്ടിലെ നെൽക്കൃഷി സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും കർഷകർക്ക് ധനസഹായം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

