പെരുമ്പാവൂർ ∙ നഗരസഭാ അങ്കണവാടിക്കും ഹോമിയോ ആശുപത്രിക്കും ആശ്രയ സ്കൂളിനും മുൻപിലെ വാഹന മാലിന്യക്കൂമ്പാരം നീക്കണമെന്ന് ആവശ്യം. ഈ സ്ഥാപനങ്ങളുടെ എതിർവശത്തുള്ള നഗരസഭാ വർക്കിങ് വിമൻസ് ഹോസ്റ്റലിനു മുൻപിലെ മൈതാനത്തു സൂക്ഷിച്ചിരിക്കുന്ന പൊലീസ് കസ്റ്റഡി വാഹന കൂമ്പാരമാണ് സാമൂഹിക വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും കേന്ദ്രമായിരിക്കുന്നത്. പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 2 പതിറ്റാണ്ടിനിടയിൽ പിടികൂടിയ വാഹനങ്ങളാണിവ.
ഈ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന് എതിർവശത്താണ് അങ്കണവാടി, ഹോമിയോ ആശുപത്രി, ആശ്രയ സ്കൂൾ, മുനിസിപ്പൽ ലൈബ്രറി, കെഎൻജി കൾച്ചറൽ സെന്റർ, കുടുംബശ്രീ വ്യാപാര സ്ഥാപനം എന്നിവ പ്രവർത്തിക്കുന്നത്.
കുഴിപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും സമീപത്താണ്. മതിൽക്കെട്ടിനോടു ചേർന്ന് അട്ടിയിട്ട
നിലയിലാണ് വാഹനങ്ങൾ. തെരുവുനായ്ക്കളുടെയും വിഷപ്പാമ്പുകൾ ഉൾപ്പെടെ ക്ഷുദ്രജീവികളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായിരിക്കുകയാണിവിടം.സന്ധ്യ കഴിഞ്ഞാൽ ലൈബ്രറി റോഡ് വഴി സഞ്ചരിക്കാൻ ജനങ്ങൾക്ക് ഭയമാണ്.
പരിസരം കൂരിരിട്ടിലുമാണ്. വാഹനങ്ങൾ നീക്കം ചെയ്ത് പാർക്കോ, കളി സ്ഥലമോ നിർമിക്കാൻ കഴിയും.
പൊലീസ് പിടികൂടി കോടതി റോഡിലും കച്ചേരിക്കുന്ന് റോഡിലും സൂക്ഷിച്ച വാഹനങ്ങൾ കോടതി, പൊലീസ് സ്റ്റേഷൻ, പെരുമ്പാവൂർ വില്ലേജ് ഓഫിസ് കെട്ടിടങ്ങളുടെ നിർമാണ സമയത്താണ് പ്രവർത്തന രഹിതമായി കിടക്കുന്ന വർക്കിങ് വിമൻസ് ഹോസ്റ്റിലിനു മുൻപിലെ മൈതാനത്തേക്ക് മാറ്റിയത്.
എംസി റോഡിലൂടെ അങ്കമാലി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോകേണ്ട ഭാരവാഹനങ്ങൾ കടന്നു പോകുന്നത് ഈ മൈതാനത്തിനു മുൻപിലൂടെയാണ്.
അതിനാൽ വാഹനത്തിരക്കുമുണ്ട്.പൊലീസിനാണ് ഇവ നീക്കം ചെയ്യാനുള്ള ചുമതലയെന്നും ലേല നടപടികൾ ആയിട്ടുണ്ടെന്നാണ് അറിവെന്നും നഗരസഭാധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

