പെരുമ്പെട്ടി ∙ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു മണിമലയാർ വറ്റിവരളുന്നു, ജല ദൗർലഭ്യത്തിനു സാധ്യതയേറി. വേനൽ കടുത്തതോടെ ആറ്റിലെ നീരൊഴുക്ക് കുറഞ്ഞു മിക്കയിടങ്ങളിലും കിലോമീറ്ററുകൾ നീളത്തിൽ മണൽ പരപ്പുകൾ പൊന്തി നിൽക്കുന്ന കാഴ്ചയാണ്.
ജലനിരപ്പ് ക്രമാതീതമായി താഴ്ന്നാൽ കോട്ടാങ്ങൽ പഞ്ചായത്തിലെ പെരുമ്പാറ ശുദ്ധജല വിതരണ പദ്ധതിയെ ബാധിച്ചേക്കും. ശാസ്താംകോയിക്കലുള്ള പമ്പിങ് സ്റ്റേഷനിൽ നിന്നു പൂങ്കുറിഞ്ഞി ബൂസ്റ്റർ പമ്പ് ഹൗസിലേക്കും അവിടെ നിന്നു പെരുമ്പാറ സംഭരണിയിലേക്കും ജലം എത്തുന്നത്.
ശാസ്താംകോയിക്കലിൽ മണിമലയാറിന്റെ തീരത്തെ പ്രധാന കിണറിൽ ജലനിരപ്പ് താഴ്ന്നതിനാൽ, ആറിന്റെ മധ്യത്തിലുള്ള സമീപത്തെ ബേബി കിണറിന്റെ സമീപത്തുനിന്നു 10 കുതിരശക്തിയുള്ള മോട്ടർ ഉപയോഗിച്ചു പ്രധാന കിണറിലേക്കു ജലം പമ്പുചെയ്യുകയാണ്.ഇവിടത്തെ താൽക്കാലിക തടയണയിൽ തടയാൻ നാമമാത്രമായ ജലമൊഴുക്കു മാത്രമാണുള്ളത്. ഇവിടെ ബേബിക്കിണറിനു സമീപവും ഇപ്പോൾ മാലിന്യവും ചപ്പും കാടും വന്നടിഞ്ഞ നിലയിലാണ്.
ബേബി കിണറിപ്പോൾ ആറിന്റെ മധ്യത്തിൽ 7 അടിയിലധികം ഉയർന്നുനിൽക്കുന്ന നിലയിലാണ്.
വേനൽ കനത്താൽ ഇവിടെ നിന്നു പമ്പിങ് മുടങ്ങിയേക്കുമെന്ന ആശങ്കയുയരുന്നു. മുൻവർഷങ്ങളിൽ ബേബികിണർ ശുചീകരിച്ച് അതിൽ നിന്നായിരുന്നു പ്രധാനകിണറിലേക്കു ജലം പമ്പുചെയ്തിരുന്നത്. ഇവിടെ ഉപകിണറിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തികൾപോലും പൂർത്തിയാക്കിയിട്ടില്ല.
പൂങ്കുറിഞ്ഞി ബൂസ്റ്റർ പമ്പ് ഹൗസിൽ ക്ലോറിനേഷൻ നടത്തുന്നുണ്ടങ്കിലും പ്രധാന ജലസ്രോതസ്സിൽ പമ്പിങ് ഭാഗത്തെയും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ആക്ഷേപങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്. അധികൃതരുടെ അടിയന്തര ശ്രദ്ധപതിയണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

